പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

മൂല്യനിർണ്ണയം കൃത്യസമയത്ത് പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ: അധ്യാപകർ നിർബന്ധമായും ക്യാമ്പിൽ പങ്കെടുക്കണം

Apr 29, 2022 at 4:41 am

Follow us on

\"\"

തിരുവനന്തപുരം: ഹയർ സെക്കൻഡറി ബോർഡിന് വേണ്ടി അംഗീകരിച്ചതും പോർട്ടലിൽ പ്രസിദ്ധീകരിച്ചതുമായ ഉത്തരസൂചിക പ്രകാരം അതത് അധ്യാപകർ സമയബന്ധിതമായി പ്ലസ് ടു മൂല്യനിർണ്ണയം നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം . പരീക്ഷാഫലം
പ്രഖ്യാപിക്കുന്നതിന് മൂല്യനിർണ്ണയം അടിയന്തിരമായി പൂർത്തിയാക്കേ
ണ്ടതുണ്ട്. ആയതിനാൽ അധ്യാപകർ തങ്ങളുടെ പരീക്ഷാ ജോലികൾ
സമയബന്ധിതമായി പൂർത്തിയാക്കണം. ഈ വിഷയത്തിൽ രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ യാതൊരു ആശങ്കയും ഉണ്ടാകേണ്ടതിതില്ലെന്നും ഡിജിഇ അറിയിച്ചു. മൂല്യനിർണ്ണയ ജോലികൾക്ക്
നിയോഗിക്കപ്പെട്ട അധ്യാപകർ നിർബന്ധമായും മൂല്യനിർണ്ണയ ക്യാമ്പിൽ
പങ്കെടുക്കുകയും മൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും
ചെയ്യേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ഉത്തര സൂചികയിൽ അപാകതയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ചില ജില്ലകളിൽ അധ്യാപകർ ഇന്നലെ മൂല്യനിർണ്ണയം ബഹിഷ്‌ക്കരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിഇയുടെ ഉത്തരവ്.

\"\"

Follow us on

Related News