editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്‌, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളുംമുടങ്ങിയ പിജി പഠനം തുടരാൻ അവസരംപരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നുസഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

മൂല്യനിർണ്ണയത്തിൽ നിന്ന് വിട്ടുനിന്നാൽ നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി: സഹകരിക്കാത്തവർക്കെതിരെയുള്ള സർക്കാർ നയം വരും ദിവസങ്ങളിൽ

Published on : April 29 - 2022 | 11:30 am

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം: പ്ലസ് ടു ഉത്തര സൂചികയിൽ അപാകതയില്ലെന്നും മൂല്യനിർണ്ണയത്തിൽ നിന്ന് മാറി നിന്നാൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും അധ്യാപകരുടെ ബഹിഷ്കരണം തെറ്റിധാരണയെ തുടർന്നാണ്. ബഹിഷ്‌ക്കരണത്തിൽ നിന്ന് പിന്മാറി അധ്യാപകർ സഹകരിക്കും എന്നാണ് പ്രതീക്ഷ. സഹകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സർക്കാരിന്റെ നയം വ്യക്തമാക്കും. ഏതായാലും കൃത്യസയത്ത് പ്ലസ് ടു റിസൾട്ട്‌ പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. മൂല്യനിർണ്ണയതിന്റെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരാൻ ആവില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം തിരുവനന്തപുരം മോഡൽ സ്കൂളിലെ മൂല്യനിർണ്ണയ ക്യാമ്പിലടക്കം നൂറുകണക്കിന് അധ്യാപകർ ബഹിഷ്കരണം തുടരുകയാണ്. മൂല്യനിർണ്ണയതിന് നൽകിയ ഉത്തരസൂചികയിൽ ആശയക്കുഴപ്പം ഉണ്ടെന്നും അതിൽ വ്യക്തത വേണമെന്നുമാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.

വ്യക്തമായ ഉത്തര സൂചിക നൽകണം എന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. ഇങ്ങനെ നൽകിയില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുന്നതിനെ കുറിച്ചും ആശയകുഴപ്പം ഉണ്ടാകുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

0 Comments

Related News