ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷകൾ പൂർത്തിയായി. പ്രാക്ടിക്കൽ പരീക്ഷകൾ മേയ് 3ന് ആരംഭിക്കും. നാളെ (ഏപ്രിൽ 28ന്) മുതൽ മൂല്യനിർണ്ണയം ആരംഭിക്കും. മെയ് 31ന് മൂല്യനിർണ്ണയം പൂർത്തിയാക്കിജൂൺ പകുതിയോടെ ഫലംപ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. ഫിസിക്സ്, ഇക്കണോമിക്സ്എന്നിവയായിരുന്നു അവസാന ദിവസമായ ഇന്നലത്തെ പരീക്ഷ. പരീക്ഷകൾ പൂർത്തിയായതോടെ വിദ്യാഭ്യാസ വകുപ്പ് മൂല്യനിർണ്ണയ നടപടികളിലേക്ക് കടക്കുകയാണ്.
ആകെ 80 മൂല്യനിർണയ ക്യാമ്പുകളാണ് ഉള്ളത്. പ്രതിദിനം രണ്ട് സെഷനുകളിലായി 50 പേപ്പറുകളും മറ്റുവിഷയങ്ങളുടേത് 34 എണ്ണവും മൂല്യനിർണയം നടത്തണമെന്നായിരുന്നു നിർദേശം. നേരത്തേ ഇത് യഥാക്രമം 40ഉം 26ഉം ആയിരുന്നു. അധ്യാപകസംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന്ഇത് 44ഉം 30ഉം വീതമാക്കി കുറച്ചിട്ടുണ്ട്. ഇതോടെ അധ്യാപക സംഘടനകൾ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്.
പ്ലസ്ടു പ്രാക്ടിക്കലിന്അനുസൃതമായി ബന്ധപ്പെട്ട വിഷയങ്ങളിലെമൂല്യനിർണയവും ക്രമീകരിച്ചിട്ടുണ്ട്.