editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്‌, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളുംമുടങ്ങിയ പിജി പഠനം തുടരാൻ അവസരംപരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നുസഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ: 596 ഒഴിവുകൾ

Published on : April 27 - 2022 | 3:17 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിലുള്ള 596 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റഗുലർ, കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 10. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്. ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ മാത്രം 484 ഒഴിവുകളാണുള്ളത്.

റഗുലർ നിയമനം: തസ്തികകളും ഒഴിവും

ക്രെഡിറ്റ് ഓഫിസർ- 484, ക്രെഡിറ്റ് അനലിസ്റ്റ്- 53, ഐടി ഓഫിസർ– ഡേറ്റ സെന്റർ- 42, ടെക് അപ്രൈസൽ- 9, ഇക്കണോമിസ്റ്റ് സ്റ്റാറ്റിസ്റ്റിഷ്യൻ- 2, റിസ്ക് മാനേജർ- 2.

കരാർ നിയമനം: തസ്തികകളും ഒഴിവും

സീനിയർ മാനേജർ–ഐടി- 23, മാനേജർ–ഐടി- 21, മാനേജർ–ഐടി, ഡേറ്റാ സെന്റർ- 6, സീനിയർ മാനേജർ –ഐടി, ഡേറ്റ സെന്റർ- 6, മാനേജർ –നെറ്റ്‌വർക്ക് സെക്യൂരിറ്റി- 5, മാനേജർ –നെറ്റ്‌വർക്ക് റൂട്ടിങ് ആൻഡ് സ്വിച്ചിങ് സ്പെഷലിസ്റ്റ്- 10, മാനേജർ– എൻഡ് പോയിന്റ് സെക്യൂരിറ്റി- 3, മാനേജർ– (ഡേറ്റാ സെന്റർ)–സൊളാരിസ്/യുണിക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ- 2, മാനേജർ (ഡേറ്റാ സെന്റർ)–വിൻഡോസ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ- 3, മാനേജർ (ഡേറ്റാ സെന്റർ) –ക്ലൗഡ് വിർച്വലൈസേഷൻ- 3, മാനേജർ (ഡേറ്റാ സെന്റർ) –സ്റ്റോറേജ് ആൻഡ് ബാക്കപ് ടെക്നോളജീസ്- 3, മാനേജർ (ഡേറ്റാ സെന്റർ) –നെറ്റ്‌വർക്ക് വിർച്വലൈസേഷൻ- 4, മാനേജർ –ഡേറ്റാ ബേസ് എക്സ്പെർട് – 5, മാനേജർ– ടെക്നോളജി ആർക്കിടെക്ട്- 2, മാനേജർ –ആപ്ലിക്കേഷൻ ആർക്കിടെക്ട്- 2.

ക്രെഡിറ്റ് ഓഫിസർ ഒഴികെയുള്ള തസ്തികകൾ എം.എം.ജി.എസ്. –3, എം.എം.ജി.എസ്.–2 വിഭാഗങ്ങളിൽ ഉൾപ്പെടുന്നതാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ക്രെഡിറ്റ് ഓഫിസർ തസ്തിക ജെ.എം.ജി.എസ്.–1 വിഭാഗത്തിലാണ്.

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 % മാർക്കോടെ ബിരുദവും ഫിനാൻസ്/ബാങ്കിങ് ആൻഡ് ഫിനാൻസ് സ്പെഷലൈസേഷനോടെ എം.ബിഎ/പി.ജി.ഡി.ബി.എം./പി.ജി.ഡി.എം./ പി.ജി.ബി.എം./പി.ജി.ഡി.ബി.എ. അല്ലെങ്കിൽ കൊമേഴ്സ്/ സയൻസ്/ ഇക്കണോമിക്സ് പിജി ബിരുദം. സിഎ/ഐസിഡബ്ല്യുഎ/സിഎസ് യോഗ്യതക്കാർക്കും അപേക്ഷിക്കാം. കംപ്യൂട്ടർ കോഴ്സ് (3 മാസത്തെ) സർട്ടിഫിക്കേഷൻ ഉള്ളവർ അല്ലെങ്കിൽ ബിരുദതലത്തിലോ പിജി തലത്തിലോ ഐടി ഒരു വിഷയമായി പഠിച്ചവരാകണം അപേക്ഷകർ.

പ്രായപരിധി: 20 മുതൽ 30 വരെ. (സംവരണ വിഭാഗത്തിന് ഇളവ് ലഭിക്കും.)

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, ജി.ഡി., ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ.

ഓൺ‍ലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും: https://www.bankofindia.co.in

0 Comments

Related News