പ്രധാന വാർത്തകൾ

ട്രാൻസിറ്ററി പരീക്ഷ മാറ്റി, പരീക്ഷാഫലം, മറ്റുപരീക്ഷാ വിവരങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ

Apr 25, 2022 at 6:02 pm

Follow us on


\"\"


കോട്ടയം: സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഏപ്രിൽ 28 മുതൽ ആരംഭിക്കാനിരുന്ന എം.എ. (ഡെവലപ്‌മെന്റ് സ്റ്റഡീസ് – 2018 വരെയുള്ള അഡ്മിഷൻ) ബരുദം നേടിയവർക്ക് എക്കണോമിക്‌സിൽ എലിജിബിലിറ്റി (തുല്യത/യോഗ്യത) നൽകുന്നതിനുള്ള ട്രാൻസിറ്ററി പരീക്ഷ മാറ്റി വച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 
പരീക്ഷാ ഫലം
 
സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ (ജനറൽ സോഷ്യൽ സയൻസസ്) (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"


 
2021 ഡിസംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ-സിഎസ്.എസ്. – റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ 160 രൂപ ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി മെയ് ആറ്.

പരീക്ഷ മെയ് 6മുതൽ
 
മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2020 അഡ്മിഷൻ – റെഗുലർ, 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മെയ് ആറിന് ആരംഭിക്കും.  പിഴയില്ലാതെ ഏപ്രിൽ 27 വരെയും 525 രൂപ പിഴയോടു കൂടി എപ്രിൽ 28 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 29 നും അപേക്ഷിക്കാം.  റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വിണ്ടു പരീക്ഷയെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.

\"\"

 
പരീക്ഷാ ഫീസ്
 
നാലാം സെമസ്റ്റർ എം.എസ്.സി – മെഡിക്കൽ ഡോക്യുമെന്റേഷൻ (2019 അഡ്മിഷൻ – റെഗുലർ / 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – മെഴ്‌സി ചാൻസ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2011-2015 അഡ്മിഷനുകൾ – ഫസ്റ്റ് മെഴ്‌സി ചാൻസ്, 2009-2010 അഡ്മിഷനുകൾ –  സെക്കന്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 26 വരെയും 525 രൂപ പിഴയോടു കൂടി എപ്രിൽ 27 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 28 നും അപേക്ഷിക്കാം.  മേഴ്‌സി ചാൻസിനുളള പരീക്ഷാഫീസ്, ടൈംടേബിൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്നിവ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ്.സി – മെഡിക്കൽ ഡോക്യുമെന്റേഷൻ (2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – മെഴ്‌സി ചാൻ്‌സ്), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2011-2015 അഡ്മിഷനുകൾ – ഫസ്റ്റ് മെഴ്‌സി ചാൻസ്, 2009-2010 അഡ്മിഷനുകൾ –  സെക്കന്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 13 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി മെയ് നാലിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് അഞ്ചിനും അപേക്ഷിക്കാം.  മേഴ്‌സി ചാൻസിനുളള പരീക്ഷാഫീസ്, ടൈംടേബിൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്നിവ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

\"\"


 
പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി
 
ആറാം സെമസ്റ്റർ യു.ജി. – സി.ബി.സി.എസ്.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്), ബി.എസ്.സി. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റെഗുലർ) ഏപ്രിൽ 2022 പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മെയ് 20 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും.  വിശദവിവരങ്ങൾ ബന്ധപ്പെട്ട കോളേജുകളിൽ ലഭിക്കും.

\"\"

Follow us on

Related News