പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്ക്കരണം: വിദേശത്തും പഠിക്കാൻ അനുമതി

Apr 20, 2022 at 3:08 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ രംഗത്ത് യുജിസിയുടെ പുതിയ പരിഷ്ക്കരണം. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള യുജിസി അനുമതി ലഭിച്ചു. ഇതിലൂടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠന ഭാഗമായി നിശ്ചിത കാലയളവിൽ വിദേശത്തും പഠിക്കാനാകും. സമാന പ്രോഗ്രാമിൽ ചേരുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും പഠിക്കാനാകും.

\"\"

ജോയിൻ്റ് ഡിഗ്രി, ഡുവ്യൽ ഡിഗ്രി, ട്വിന്നിങ് പോഗ്രാമുകൾ ഉൾപ്പെടെയുള്ള എല്ലാ കോഴ്‌സുകൾക്കും പരിഷ്കരണം ബാധകമാണ്. നാക്ക് ഗ്രേഡ് 3.01 മുകളിലുള്ള സ്ഥാപനങ്ങൾക്കാണ് വിദേശസ്ഥാപനങ്ങളുമായി സഹകരിക്കാൻ അനുവാദം ലഭിച്ചത്. ഇതിന് യുജിസിയുടെ മൂൻകൂർ അനുമതി വേണ്ട. കോഴ്സുകളുടെ സിലബസ്, ഫീസ് ഘടനയടക്കം ഇരു സ്ഥാപനങ്ങൾക്കും തീരുമാനിക്കാം. ഇന്ത്യയിൽ 100 റാങ്കിനകത്തുള്ള സ്ഥാപനങ്ങൾക്കും ലോക റാങ്കിങ്ങിൽ ആയിരത്തിനുള്ളിൽ വരുന്ന വിദേശ സ്ഥാപനങ്ങൾക്കുമാണ് അവസരം.

\"\"

കൂടുതൽ വിവരങ്ങൾക്ക്: https://ugc.ac.in

Follow us on

Related News