അതിഥി തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പ്: റോഷ്‌നി പദ്ധതി വിപുലമാകുന്നു

Apr 18, 2022 at 6:56 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

എറണാകുളം: അതിഥി തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച റോഷ്നി പദ്ധതി വിപുലമാക്കുന്നു. എറണാകുളം ജില്ലാ ഭരണകൂടം, ഭാരത് പെട്രോളിയം കോർപറേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആറാം ഘട്ടത്തിന് തുടക്കമിടുന്ന അടുത്ത അധ്യയന വർഷം മുതൽ റോഷ്നി പദ്ധതി കൂടുതൽ മികവോടെ നടപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

\"\"

കുട്ടികളുടെ പഠന മികവിനായി വിവിധ പരിപാടികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി നിലവിൽ വിദ്യാലയങ്ങൾ നടപ്പാക്കുന്ന പദ്ധതികൾ റോഷ്നി പഠിതാക്കളിലും നടപ്പാക്കും. വിദ്യാർത്ഥികളുടെ വിവരങ്ങൾ ക്രോഡീകരിക്കുന്ന സമ്പൂർണ്ണ പോർട്ടലിൽ ഇവരെയും ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. ആറായിരത്തിലധികം അതിഥി തൊഴിലാളികളുള്ള ജില്ലയിൽ 2000 കുട്ടികളെയെങ്കിലും പദ്ധതിയുടെ ഭാഗമാക്കണമെന്ന് കെ.ജീവൻ ബാബു നിർദ്ദേശിച്ചു.

\"\"

വിവിധ സംഘടനകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം, ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെ സേവനം, കുട്ടികൾക്ക് പഠനാരംഭത്തിനു മുമ്പായി സ്കൂളുമായി പൊരുത്തപ്പെടുന്നതിനുള്ള ബോധവത്കരണ പരിപാടികൾ എന്നിവയൊക്കെ നടപ്പാക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയായിരിക്കും അവലംബിക്കുന്നത്. വിദ്യാർത്ഥികൾ ഇടയ്ക്കുവച്ച് പഠനം നിർത്തുന്നത് കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

\"\"

Follow us on

Related News