JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡല്‍ഹി: ഇന്ത്യയിലെ 17 ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രവേശനത്തിന് സമയമായി. 2022-24 വര്‍ഷത്തെ എം.എസ് സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍ പ്രോഗ്രാം പ്രവേശനത്തിന് ദേശീയതലത്തില്‍ നടത്തുന്ന സംയുക്ത പ്രവേശനപരീക്ഷ (MSc JEE 2022) ജൂണ്‍ 19ന്. 19 നഗരങ്ങളിലാണ് പരീക്ഷ.
കേരളത്തില്‍ തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയോട് (NCHMCT) അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരം (കോവളം), ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, നോയിഡ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നോ, ഭോപാല്‍, ഭുവനേശ്വര്‍, ചണ്ഡിഗഢ്, ഗുവാഹതി, ഗ്വാളിയര്‍, ഗാന്ധിനഗര്‍, ഹാജിപുര്‍, ജയ്പൂര്‍, ഷിംല എന്നിവിടങ്ങളിലെ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായിരിക്കും പ്രവേശനം.