JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊച്ചി: അദ്ധ്യാപകരായി ജോലിചെയ്യുന്നതിനൊപ്പം സാങ്കേതിക സംരംഭങ്ങള്‍ ആരംഭിക്കാന്‍ കൂടി അവസരം നല്‍കുന്ന പദ്ധതിയുമായി കുസാറ്റ്. വിവിധ ഐഐടികള്‍ പിന്തുടരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി എം.എച്ച്.ആര്‍.ഡി രൂപപ്പെടുത്തിയ ഫാക്കല്‍റ്റി സ്റ്റാര്‍ട്ടപ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് നയമാണ് സര്‍വകലാശാല നടപ്പാക്കാനൊരുങ്ങുന്നത്. അദ്ധ്യാപകരെയും അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളെയും സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധം ഉല്‍പ്പന്നങ്ങളായും സേവനങ്ങളായും മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംരംഭങ്ങളിലെ പങ്കാളിത്തവും പരിപോഷണവും അദ്ധ്യാപകരുടെ ചുമതലാവും. ജോലിസമയത്തിന്റെ 20 ശതമാനംവരെ സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടാന്‍ അനുമതി നല്‍കും. ഒരുവര്‍ഷംവരെ ലീവും അനുവദിക്കും. സ്റ്റാര്‍ട്ടപ്പിനായി പ്രത്യേക കാഷ്വല്‍ ലീവും അനുവദിക്കും. അദ്ധ്യാപകരെ സംരംഭകരാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാലയെന്ന ഖ്യാതി കുസാറ്റിന് സ്വന്തമാവും.