പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മലയാളത്തിൽ സ്വയംപഠന സഹായികളുമായി സ്‌കോൾ-കേരള

Apr 12, 2022 at 4:41 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി സ്കോൾ- കേരള ഇംഗ്ലീഷിൽ തയ്യാറാക്കി വിതരണം ചെയ്യുന്ന \’സ്വയംപഠന സഹായി\’ കളുടെ മലയാള പരിഭാഷ പുറത്തിറക്കി. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ഒന്നാം വർഷത്തെ സ്വയംപഠന സഹായികളാണ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്. അടുത്ത ആഴ്ച മുതൽ സ്‌കോൾ-കേരളയുടെ സംസ്ഥാന/ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ഇവയുടെ വിൽപ്പന ആരംഭിക്കും. വിലയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരളയുടെ വെബ് സൈറ്റിൽ നിന്ന് ലഭിക്കും. ഹയർസെക്കണ്ടറി കോഴ്‌സിന് പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രയോജനപ്രദമാകുന്നതിന് ഹയർ സെക്കൻഡറി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ അൽപ്പംപോലും ചോർച്ചവരാതെ സമഗ്രവും ശാസ്ത്രീയവും ലളിതവുമായ രീതിയിലാണ് തർജ്ജമ നിർവഹിച്ചിട്ടുള്ളത്.

വിദ്യാർഥികൾക്ക് അനായാസം ഗ്രഹിക്കുന്നതിനായി ചാർട്ടുകൾ, ഗ്രാഫുകൾ, പട്ടികകൾ എന്നിവയിലൂടെ പാഠഭാഗങ്ങൾ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. ഓരോ പഠനനേട്ടങ്ങൾക്കും പ്രത്യേക ഊന്നൽ നൽകിയിട്ടുള്ള വിവരണങ്ങളും ഹയർസെക്കണ്ടറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഓരോ പാഠഭാഗത്തിനും അനുബന്ധമായി പ്രധാന ചോദ്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരന്തര മൂല്യനിർണ്ണയം, സ്വയം വിലയിരുത്തൽ തുടങ്ങിയപ്രവർത്തനങ്ങളും ഉൾപ്പെടുന്നു. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ഒന്നും രണ്ടും വർഷത്തെ പാഠപുസ്തകങ്ങൾ നാല് ഭാഗങ്ങളായുള്ള സ്വയംപഠന സഹായികളായി ലഭിക്കും. സംസ്ഥാനത്തെ റഗുലർ ഹയർസെക്കണ്ടറി വിദ്യാർഥികൾ ഉൾപ്പെടെ മുഴുവൻ പേർക്കും പാഠപുസ്തകത്തോടൊപ്പം സ്‌കോൾ-കേരള തയ്യാറാക്കിയിട്ടുള്ള സ്വയംപഠന സഹായികൾ പ്രയോജനപ്പെടുത്താനാകും. സ്‌കോൾ-കേരള ചെയർമാൻ  കൂടിയായമന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രEട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസിന് നൽകി പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഐ.എ.എസ് മുഖ്യഅതിഥിയായി. സ്‌കോൾ-കേരള വൈസ് ചെയർമാൻ ഡോ. പി പ്രമോദ്, അക്കാദമിക് അസോസിയേറ്റ് ലത പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Follow us on

Related News