JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 74/2020) തസ്തികയിലേക്ക് 2022 ഏപ്രിൽ
18, 19 തീയതികളിലും ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2- എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 533/2017) തസ്തികയിലേക്ക് 2022 ഏപ്രിൽ 21 നും രാവിലെ 6.00 മണിക്ക് കൊല്ലം ആശ്രാമം ഗ്രൗണ്ടിൽ വച്ച് പ്രായോഗിക പരീക്ഷ നടത്തും.
കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 74/2020) തസ്തികയിലേക്ക് 2022 ഏപ്രിൽ 19, തീയതികളിൽ കൊല്ലം ആശ്രാമം ഗ്രൗണ്ടിൽ വച്ച് പ്രായോഗിക പരീക്ഷ നടത്തും.
ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 74/2020) തസ്തികയിലേക്ക് 2022 ഏപ്രിൽ 20, 21 തീയതികളിൽ എറണാകുളം കളമശ്ശേരിയിൽ എ.ആർ. പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് പ്രായോഗിക പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം,എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (04868272359).
ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത്
അസ്സൽ തിരിച്ചറിയൽ രേഖ, സാധുവായ ഡവിങ് ലൈസൻസ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും നിർദ്ദിഷ്ട ഗ്രൗണ്ടിൽ എത്തിച്ചേരണം.
പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിൽ വിവിധ
വകുപ്പുകളിൽ ലോവർ ഡിവിഷൻ
ക്ലർക്ക് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 555/2019) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക്
2022 ഏപ്രിൽ 20 മുതൽ 22 വരെ രാവിലെ 10.30 ന് പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ച് പ്രമാണപരിശോധന
നടത്തും. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.
സംശയനിവാരണത്തിന് ബന്ധപ്പെടേണ്ട നമ്പർ 0471 2546410.
കേരള പോർട്ട് വകുപ്പിലെ ഹൈഡാഗ്രാഫിക് സർവേ വിംഗിൽ അസിസ്റ്റന്റ് മറൈൻ
സർവ്വേയർ – പത്താം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 572/2021) തസ്തികയിലേക്ക് 2022
ഏപ്രിൽ 20 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പാഫൈൽ സന്ദേശം/മൊബൈൽ എസ്.എം.എസ്. ഇ.മെയിൽ എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരുടെ പേര്, വയസ്സ്, യോഗ്യത, കമ്മ്യൂണിറ്റി എന്നിവ
തെളിയിക്കുന്നതിനായി ബന്ധപ്പെട്ട പ്രമാണങ്ങളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.
ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും
സർക്കാർ ഉടമസ്ഥതയിലുളള
വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിവയിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 (മൂന്നാം എൻ.സി.എ.
പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 538/2021) തസ്തികയിലേക്ക് 2022 ഏപ്രിൽ 20 ന് രാവിലെ 9.00 മണിക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും നടത്തും.
ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ സഹിതം ഹാജരാകണം. ഇതു സംബന്ധിച്ച് പ്രൊഫൈലിൽ
സന്ദേശം, എസ്.എം.എസ്. എന്നിവ ലഭിക്കാത്തപക്ഷം സി.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം (0471
2546433). സൈക്ലിങ് ടെസ്റ്റിനുള്ള സൈക്കിൾ ഉദ്യോഗാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.