editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

ബിരുദദാനം വൈകല്‍; സര്‍വകലാശാലകള്‍ക്കെതിരെ വടിയെടുത്ത് യു.ജി.സി

Published on : April 11 - 2022 | 11:42 am

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റികളുടെ ബിരുദ ദാനം അനന്തമായി വൈകുന്നതിനെതിരെ നടപടിയുമായി യു.ജി.സി രംഗത്ത്. ഇനി പരീക്ഷകളുടെ ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ ആറു മാസത്തിനകം ബിരുദ ദാനം നടത്തണമെന്ന് യു.ജി.സി നിര്‍ദേശം നല്‍കി.
സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് യു.ജി.സി കര്‍ശനനിര്‍ദേശം നല്‍കിയിരിക്കുന്നത്.

അവസാനവര്‍ഷ മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നും യു.ജി.സിയുടെ പുതിയ നിര്‍ദേശമുണ്ട്. ഫലം പുറത്ത് വിട്ടാലും പല യൂണിവേഴ്‌സിറ്റികളിലും തുടര്‍ നടപടികള്‍ക്ക് വലിയ കാലതാമസം നേരിടാറുണ്ട്. ഈ അവസ്ഥക്ക് യു.ജി.സിയുടെ പുതിയ ഇടപെടലോടെ അറുതിയാവും. ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് തുടങ്ങിയ രേഖകള്‍ ലഭിക്കാനുണ്ടാവുന്ന കാലതാമസം തുടര്‍പഠനം, ജോലി തേടല്‍ തുടങ്ങിയവയെ സാരമായി ബാധിക്കാറുണ്ട്. വര്‍ഷങ്ങളായി ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നയിക്കുന്നു.

0 Comments

Related News