JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
ബെംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ബാച്ച്‌ലര്‍ ഓഫ് സയന്‍സ്-ബി.എസ് (റിസര്‍ച്ച്) പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. നാല് വര്‍ഷമാണ് കോഴ്‌സുകളുടെ ദൈര്‍ഘ്യം. അപേക്ഷ ug.iisc.ac.inല്‍ മേയ് 31 വരെ സമര്‍പ്പിക്കാം.
ദേശീയതലത്തിലെ നിശ്ചിത പ്രവേശനപരീക്ഷകളില്‍ യോഗ്യത നേടിയവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. അല്ലാതെ മറ്റ് പ്രവേശന പരീക്ഷകള്‍ നടത്തുന്നില്ല. വനിതകള്‍ക്ക് അംഗീകൃത സീറ്റിന്റെ 10 ശതമാനം അധികം സീറ്റുകള്‍ സൂപ്പര്‍ ന്യൂമററി സീറ്റുകളായി അനുവദിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് കെ.വി.പി.വൈ. ഇന്‍സ്‌പെയര്‍/ഐ.ഐ.എസ്സി. പ്രൊമോഷണല്‍ സ്‌കീം എന്നിവ വഴിയുള്ള സ്‌കോളര്‍ഷിപ്പ് അര്‍ഹതയുണ്ടാകും.
മികവുള്ളവര്‍ക്ക് ഇന്ത്യന്‍, മള്‍ട്ടിനാഷണല്‍ ഏജന്‍സികള്‍, ബിസിനസ് ഹൗസസ് എന്നിവ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. ബയോളജി, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ പ്രധാന ഡിസിപ്ലിനുകള്‍ ലഭ്യമാണ്.
മറ്റുവിഷയങ്ങള്‍ക്കൊപ്പം ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് മുഖ്യ വിഷയങ്ങളായി പഠിച്ച് 10+2/തത്തുല്യ പരീക്ഷ ഫസ്റ്റ് 60ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ വിജയിച്ചിരിക്കണം. കഴിഞ്ഞ വര്‍ഷം വിജയിച്ചവര്‍ക്കും ഇത്തവണ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. പട്ടികവിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി. വിശദാംശങ്ങള്‍ ug.isc.ac.inല്‍ ലഭിക്കും.