JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തേഞ്ഞിപ്പലം: ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും 20-നും ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും 21-നും തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ടെക്‌നോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 11, 12, 13 തീയതികളില്‍ നടക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.എ.-ജെ.എം.സി., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ലോ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
എംഎ മ്യൂസിക് ഒന്നാം സെമസ്റ്റര്‍ സിസിഎസ്എസ്(2018-2020 പ്രവേശനം) നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എംഎ ഇക്കണോമിക്‌സ് , ഇസ്‌ലാമിക് ഹിസ്റ്ററി ഒന്നാം സെമസ്റ്റര്‍ സിയുസിഎസ്എസ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
സര്‍വകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ പിജി റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2021, കോവിഡ് സ്‌പെഷ്യല്‍ നവംബര്‍ 2020 പരീക്ഷകള്‍ ഏപ്രില്‍ 20ന് ആരംഭിക്കും. പഠന വകുപ്പിലെ എംഎസ്‌സി ഫോറന്‍സിക് സയന്‍സ് മൂന്നാം സെമസ്റ്റര്‍ സിസിഎസ്എസ് നവംബര്‍ 2021 പരീക്ഷകള്‍ മെയ് നാലിന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.