JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ഡൽഹി: ജനക്‌പുരി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജൂനിയർ/സീനിയർ റസിഡന്റിന്റെ 85 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.

സീനിയർ റസിഡന്റ്: അനസ്തേഷ്യ, കാർഡിയോളജി, സി.ടി.വി.എസ്., സൈറ്റോളജി, ഗ്യാസ്ട്രോഎൻട്രോളജി, മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോസർജറി, ന്യൂറോളജി, ന്യൂക്ലിയർ മെഡിസിൻ, പതോളജി, റേഡിയോളജി വിഭാഗങ്ങളിലാണ് സീനിയർ റസിഡന്റ് ഒഴിവുകൾ.
യോഗ്യത: എം.ബി.ബി.എസും ബന്ധപ്പെട്ട സ്പെഷ്യാൽറ്റിയിൽ പി.ജി. ബിരുദം/ഡിപ്ലോമ/ഡി.എൻ.ബി. യോഗ്യതയും വേണം.
പ്രായപരിധി: 45 വയസ്സ്.
ജൂനിയർ റസിഡന്റ്: 40 ൽ താഴെ പ്രായവും എംബിബിഎസും ആണു ജൂനിയർ റസിഡന്റിന്റെ യോഗ്യത. രണ്ടു തസ്തികകൾക്കും ഡി.എം.സി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം. അവസാന തീയതി ഏപ്രിൽ 5.
കൂടുതൽ വിവരങ്ങൾക്ക്: https://jsshs.org