JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലായുള്ള 303 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതിൽ 294 ഒഴിവ് ഓഫിസറുടേതും 9 എണ്ണം അസിസ്റ്റന്റ് മാനേജരുടേതുമാണ്. ബിരുദധാരികള്‍ക്കാണ് അവസരം. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഏപ്രില്‍ 18.

തസ്തിക, ഒഴിവ്, യോഗ്യത
ഓഫീസര്‍ ഗ്രേഡ് ബി (ജനറല്‍)- 238: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ ടെക്‌നിക്കല്‍/പ്രൊഫഷണല്‍ യോഗ്യത (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി). അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തരബിരുദം/തത്തുല്യ ടെക്‌നിക്കല്‍/പ്രൊഫഷണല്‍ യോഗ്യത. (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി)
ഓഫീസര്‍ ഗ്രേഡ് ബി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച്)- 31: ഇക്കണോമിക്‌സ്/ ഫിനാന്‍സ് മുഖ്യവിഷയമായ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഇക്കണോമിക്‌സ് ഫിനാന്‍സിൽ സ്‌പെഷ്യലൈസേഷനോടെയുള്ള പി.ജി.ഡി.എം./എം.ബി.എ.
ഓഫീസര്‍ ഗ്രേഡ് ബി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്)- 25: സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മാത്തമാറ്റിക്‌സ്/മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫോമാറ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സ് എന്നിവയിലേതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ തത്തുല്യം.
അസിസ്റ്റന്റ് മാനേജര്‍ (ഭാഷ)- 6: ഇംഗ്ലീഷ് ഒരു വിഷയമായുള്ള ബിരുദവും ഹിന്ദി/ഹിന്ദി ട്രാന്‍സലേഷനില്‍ പി.ജി.യും. അല്ലെങ്കില്‍ ഹിന്ദി ഒരു വിഷയമായ ബിരുദവും ഇംഗ്ലീഷ് പി.ജി.യും ട്രാന്‍സലേഷനില്‍ പി.ജി.ഡിപ്ലോമയും. അല്ലെങ്കില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവ ഉള്‍പ്പെട്ട ബിരുദവും സംസ്‌കൃതം/കൊമേഴ്‌സ്/ഇക്കണോമിക്സ് പി.ജി.യും ട്രാന്‍സലേഷനില്‍ പി.ജി. ഡിപ്ലോമയും. അല്ലെങ്കില്‍ ഹിന്ദി/ഇംഗ്ലീഷ് ട്രാന്‍സലേഷനില്‍ പി.ജി. (പി.ജി. യോഗ്യതകള്‍ സെക്കന്‍ഡ് ക്ലാസോടെ നേടിയതായിരിക്കണം).
അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി)- 3: ആര്‍മി/നേവി/എയര്‍ഫോഴ്‌സില്‍ അഞ്ചുവര്‍ഷം ഓഫീസറായി സേവനമനുഷ്ഠിച്ചിരിക്കണം.
കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: https://rbi.org.in.