പ്രധാന വാർത്തകൾ
പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം: എല്ലാവർക്കും സീറ്റുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടിസംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതൽ: പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്ലോക ലഹരിവിരുദ്ധ ദിനം: 26ന് സ്കൂളുകളിൽ ലഹരി വിരുദ്ധ പാർലമെന്റ്പ്ലസ് വൺ പ്രവേശന പ്രതിസന്ധി: 25ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ചപ്ലസ് വൺ സീറ്റ് ക്ഷാമം: നാളെ മുതൽ എസ്എഫ്ഐ സമരത്തിന്കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ: അപേക്ഷ 29വരെസ്കോൾ- കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനം; തീയതി നീട്ടിപിജി പ്രവേശനം അപേക്ഷ 28 വരെ, പരീക്ഷാ കേന്ദ്രത്തിൽ മാറ്റം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾബിഎ അഫ്‌സൽ – ഉൽ – ഉലമ ട്രയൽ റാങ്ക് ലിസ്റ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾകണ്ണൂർ സർവകലാശാല യുജി പ്രവേശനം, ബിഎഡ് പ്രവേശനം, പ്രവേശന പരീക്ഷ

ഐ.എച്ച്.ആര്‍.ഡി ടെക്നിക്കല്‍ സ്‌കൂളുകളില്‍ എട്ടാംതരം പ്രവേശനം നേടാം: അപേക്ഷ ഓണ്‍ലൈനിലൂടെ

Apr 3, 2022 at 4:30 pm

Follow us on

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിലുള്ള ടെക്ക്‌നിക്കല്‍ സ്‌കൂളുകളിലേക്ക് എട്ടാം തരത്തിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. എറണാകുളം കലൂ (0484-2347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറം വാഴക്കാട് (0483-2725215), വട്ടംകുളം (0494-2681498), പെരിന്തല്‍മണ്ണ (04933-225086) എന്നിവിടങ്ങളിലും കോട്ടയം പുതുപ്പള്ളി (0481-2351485)യിലും, ഇടുക്കി പീരുമേട് (04869-233982), മുട്ടം, തൊടുപുഴ (04862-255755) , പത്തനംതിട്ട മല്ലപ്പള്ളി (0469-2680574) എന്നിവിടങ്ങളിലാണ് സ്‌കൂളുകള്‍. അപേക്ഷകര്‍ 2022 ജൂണ്‍ ഒന്നിന് 16 വയസ് തികയാത്തവരായിരിക്കണം.
ഹൈസ്‌കൂള്‍ പഠനത്തിനുശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനത്തിന് തയാറാക്കുന്ന തരത്തിലാണ് ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കരിക്കുലം. ഭാവിയില്‍ ഉദ്യോഗ കയറ്റത്തിനും തൊഴിലിനും സാധ്യത കൂട്ടുന്നതിനായി ഇലക്ട്രോണിക്സ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇതോടൊപ്പം നല്‍കുന്നുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്നിക്കല്‍ സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി ബയോളജി ഒരു വിഷയമായി പഠിക്കുന്നതിനാല്‍ വൈദ്യശാസ്ത്ര മേഖലയിലെ ഉപരിപഠനം ലക്ഷ്യമിടുന്നവര്‍ക്കും എന്‍ജിനിയറിങ് മേഖല തെരഞ്ഞെടുക്കുന്നവര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഐ.എച്ച്.ആര്‍.ഡിയുടെ ടെക്നിക്കല്‍ സ്‌കൂളുകള്‍.

\"\"

ടി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എസ്.എസ്.എല്‍.സിക്ക് തുല്യമാണ്. സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സംവരണവുമുണ്ട്. പത്താം ക്ലാസ് പാസായവര്‍ക്ക് (ഇഷ്ട മേഖലയില്‍ തന്നെ) പ്ലസ് ടു പഠനത്തിന് അതേ സ്‌കൂളില്‍ തന്നെ സൗകര്യം ഉണ്ട് എന്നത് ഐ.എച്ച്.ആര്‍.ഡിയുടെ സ്‌കൂളുകളെ മറ്റ് സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ഈ സ്‌കൂളുകളിലെ അധ്യയന മാധ്യമം ഇംഗ്ലീഷ് ആണ്.
ഏഴാം സ്റ്റാന്റേര്‍ഡോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ http://ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/ എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാവുന്നതാണ്. 2022-23 വര്‍ഷത്തെ പ്രോസ്പെക്ടസ്സ് ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ 18നു വൈകിട്ട് 4 വരെ സമര്‍പ്പിക്കാം.

Follow us on

Related News