JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് മാർച്ച് 31ന് തുടക്കമാകും. ഏപ്രിൽ 29വരെയാണ് പരീക്ഷ. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 3മുതൽ 10വരെ നടക്കും. റെഗുലർ വിഭാഗത്തിൽ നാല് ലക്ഷത്തി ഇരുപത്തിയാറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത് കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 408 വിദ്യാർത്ഥികൾ പ്രൈവറ്റ് ആയും പരീക്ഷ എഴുതും. രണ്ട് ലക്ഷത്തി പതിനെട്ടായിരത്തി തൊള്ളായിരത്തി രണ്ട് ആൺകുട്ടികളും രണ്ട് ലക്ഷത്തി എണ്ണായിരത്തി തൊണ്ണൂറ്റിയേഴ് പെൺകുട്ടികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആകെ പരീക്ഷ സെന്ററുകൾ 2962 പരീക്ഷാ കേന്ദ്രങ്ങളാണ് ആകെയുള്ളത്. ഗൾഫ് മേഖലയിൽ ഒമ്പതു സെന്ററുകളിലായി അഞ്ഞൂറ്റി എഴുപത്തി നാല് കുട്ടികൾ പരീക്ഷ എഴുതും. ലക്ഷദ്വീപിൽ ഒമ്പതു സെന്ററുകളിലായി എണ്ണൂറ്റി എൺപത്തി രണ്ട് കുട്ടികൾ പരീക്ഷ എഴുതും.