പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ

അടുത്ത അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന്: ക്രമീകരണങ്ങൾ ഇങ്ങനെ

Mar 27, 2022 at 11:34 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും. സ്കൂൾ പ്രവേശന കവാടത്തിൽ വിദ്യാർത്ഥികളെ ആഘോഷപൂർവ്വം സ്വീകരിക്കണം. ജൂൺ ഒന്നിനുതന്നെ പഠനം ആരംഭിക്കും.സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ. തുടങ്ങിയ എല്ലാ ഏജൻസി
കളുടെയും അധ്യാപക സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ ചേരും.

\"\"


ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അദ്ധ്യയന വർഷത്തിൽ ഉണ്ടാകും.

സ്‌കൂൾ തുറക്കുന്നതിനാവശ്യമായ
തയ്യാറെടുപ്പുകൾ പ്രധാനമായും പൊതു
വിദ്യാഭ്യാസ – ആരോഗ്യ – ഗതാഗത -തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടത്തും.
സ്‌കൂൾ തുറക്കുന്നതിന്  മുന്നോടിയായി ഡിജിറ്റൽ ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റൽ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളിൽ ഉണ്ടാവും. പി.ടി.എകൾ പുനസംഘടിപ്പിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാർഗരേഖ പുറത്തിറക്കും.

പാഠപുസ്തകങ്ങൾ

സ്‌കൂൾ തുറക്കുന്നതിനു മുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

അക്കാദമിക മാസ്റ്റർപ്ലാൻ

അക്കാദമിക മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിന് സ്‌കൂളുകളിൽ മെയ് മാസത്തിൽ ശിൽപശാലകൾ നടത്തും.
മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള
പൊതുനിർദ്ദേശങ്ങൾ സംസ്ഥാനതലത്തിൽ
പുറപ്പെടുവിക്കും. സ്‌കൂളിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടാണ് മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടത്.

\"\"

Follow us on

Related News