JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്തുന്നത് വിദ്യാഭ്യാസ നിയമത്തിൽ പറയുന്നില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ പ്രവേശനത്തിന് പ്രവേശനത്തിന് പരീക്ഷ നടത്തുന്ന കാര്യമൊന്നും കെഇആറിൽ പറയുന്നില്ല. അപ്പോൾ അത്തരത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികൾക്ക് ഒരു പീഡനമായി മാറാൻ പാടില്ല. പ്രവേശനപരീക്ഷ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാനസിക സംഘർഷം ഉണ്ടാക്കാൻ പാടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.