പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

മെട്രോമാന്‍ ഇ.ശ്രീധരന് ഇരുപതാമത്തെ ഡോക്ടറേറ്റ്: ഐഐടി ഖരക്പ്പുരിന്റെ ആദരം

Mar 25, 2022 at 2:05 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

മലപ്പുറം: മെട്രോമാൻ ഇ ശ്രീധരന് ഐഐടി ഖരക്പ്പുരിന്റെ ആദരം. ഇ. ശ്രീധരൻ രാജ്യത്തിനു നൽകിയ സംഭാവനകൾ മാനിച്ച് ഖരക്പ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ഐഐടി ഡയറക്ടർ പ്രൊഫ. വീരേന്ദ്ര കെ. തിവാരിയുടെ നേതൃത്വത്തിലുള്ള സംഗമാണ് ഇ ശ്രീധരന്റെ പൊന്നാനിയിലെ വസതിയിൽ എത്തി ബഹുമതി സമർപ്പിച്ചത്. ഇ. ശ്രീധരന് ഡോക്ടറേറ്റ് നൽകാൻ കഴിഞ്ഞതിൽ ഖരക്പ്പൂർ ഐഐടിക്ക് അഭിമാനമുണ്ടെന്ന് വീരേന്ദ്ര കെ. തിവാരി പറഞ്ഞു.
സയന്‍സിലാണ് ഡോക്ടറേറ്റ്. രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നും ഐഐടികളില്‍ നിന്നുമായി ശ്രീധരന് ലഭിക്കുന്ന 20-ാം മത്തെ ഡോക്ടറേറ്റാണിത്. ഇന്ത്യന്‍ പൊതുഗതാഗത സംവിധാനം ആധുനിക വത്ക്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ശ്രീധരന്‍. ഇന്ത്യയുടെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെയാണ് ഇ.ശ്രീധരന്‍ പ്രശസ്തനായത്.

ഡോ. ഇ. ശ്രീധരന് ഇതുവരെ ലഭിച്ച ബഹുമതികൾ

റെയിൽവേ മന്ത്രിയുടെ അവാർഡ് (1963)

ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ (2001) 

ദി ടൈംസ് ഓഫ് ഇന്ത്യയുടെ മാൻ ഓഫ് ദ ഇയർ ( 2002) 

എഞ്ചിനീയറിംഗിലെ പ്രൊഫഷണൽ മികവിനുള്ള ഓം പ്രകാശ് ഭാസിൻ അവാർഡ് (2002)

അടിസ്ഥാന സൗകര്യ വികസനത്തിലെ നേതൃത്വത്തിനുള്ള CII ( കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ) ജൂറർ അവാർഡ് (2002–03)

TIME (2003) പ്രകാരം ഏഷ്യയിലെ നായകന്മാരിൽ ഒരാൾ 

AIMA (ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ) പൊതു സേവന മികവിനുള്ള അവാർഡ് (2003)

ഡൽഹി ഐഐടിയിൽ നിന്ന് ഡോക്ടർ ഓഫ് സയൻസ് (ഹോണറിസ് കോസ) ബിരുദം.

ഡോ.വൈ.നായുഡമ്മ മെമ്മോറിയൽ അവാർഡ് 

ചണ്ഡീഗഡിലെ ശിരോമണി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഭാരത് ശിരോമണി അവാർഡ് (2005)

ഫ്രാൻസ് ഗവൺമെന്റിന്റെ ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണൂർ (നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ) (2005)

Qimpro പ്ലാറ്റിനം സ്റ്റാൻഡേർഡ് (ബിസിനസ്) നാഷണൽ സ്റ്റേറ്റ്സ്മാൻ ഫോർ ക്വാളിറ്റി ഇൻ ഇന്ത്യ (2007)

CNN-IBN ഇന്ത്യൻ ഓഫ് ദ ഇയർ 2007: പബ്ലിക് സർവീസ് (2008) 

ഇന്ത്യാ ഗവൺമെന്റിന്റെ പത്മവിഭൂഷൺ (2008) 

രാജസ്ഥാൻ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഡി.ലിറ്റ് , കോട്ട , രാജസ്ഥാൻ, 2009ൽ .

2009- ൽ ഐഐടി റൂർക്കിയിൽ നിന്ന് ഡോക്‌ടർ ഓഫ് ഫിലോസഫി (ഹോണറിസ് കോസ) ബിരുദം. 

2010 – ൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്.

2012 ൽ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ ഓഫ് ദി ഇയർ .

ശ്രീ ചിത്തിര തിരുനാൾ ദേശീയ അവാർഡ്, 2012

2012-ൽ സീതാറാം ജിൻഡാൽ ഫൗണ്ടേഷൻ നൽകിയ എസ്.ആർ ജിൻഡാൽ സമ്മാനം (ഓണററി)

TKM കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ 2013 ലെ ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള TKM 60 പ്ലസ് അവാർഡ് .

മഹാമായ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി അതിന്റെ ആദ്യ ബിരുദദാനത്തിൽ (2013) ഡോക്‌ടർ ഓഫ് സയൻസ് (ഹോണറിസ് കോസ) ബിരുദം നേടി

റോട്ടറി ഇന്റർനാഷണൽ ഫോർ ദി സേക്ക് ഓഫ് ഓണർ അവാർഡ് (2013)

ഗ്രിഫിൾസിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് ഗവേണൻസ് അവാർഡ്, 2013 

ജപ്പാൻ ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി റൈസിംഗ് സൺ, ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ (2013) 

ഐഇഇഇ കേരള വിഭാഗത്തിന്റെ കെപിപി നമ്പ്യാർ അവാർഡ് (2017) 

പ്രോജക്ട് മാനേജ്‌മെന്റ് അസോസിയേറ്റ്‌സ് (PMA) ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് (2019) 

Follow us on

Related News