പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

കൂടുതൽ അവസരങ്ങളുമായി ഇന്ത്യൻ നേവി: 2500 ഒഴിവുകൾ

Mar 25, 2022 at 2:12 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ സെയ്‌ലേഴ്‌സ് തസ്തികയിലേക്ക് അവസരം. സെയ്‌ലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എ.എ), സെയ്‌ലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌.എസ്‌.ആർ) ഓഗസ്റ്റ് 2022 ബാച്ചുകളിലേക്ക് ഉടൻ വിജ്ഞാപനമാകും. അവിവാഹിതരായ പുരുഷന്മാർക്കാണ്‌ അവസരം. 2500 ഒഴിവുകളാണുള്ളത്. മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

\"\"

സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌.എസ്‌.ആർ) -2000 ഒഴിവ്: മാത്‌സും ഫിസിക്‌സും വിഷയമായിട്ടുള്ള പ്ലസ്‌ ടു ജയം. കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.

ആർട്ടിഫൈസർ അപ്രന്റിസ് (എ.എ)- 500 ഒഴിവ്: 60% മാർക്കോടെ മാത്‌സും ഫിസിക്‌സും വിഷയമായിട്ടുള്ള പ്ലസ്‌ ടു ജയം. കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.

പ്രായം: 2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലൈ 31നും മധ്യേ ജനിച്ചവർ.

ശാരീരിക യോഗ്യത: ഉയരം: കുറഞ്ഞത് 157 സെ.മീ., തൂക്കവും നെഞ്ചളവും: ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷയ്‌ക്ക് ഏഴു മിനിറ്റിൽ 1.6 കി.മീ ഓട്ടം, 20 സ്‌ക്വാറ്റ്സ്, 10 പുഷ് അപ്സ് എന്നീ ഇനങ്ങളുണ്ടാകും.‌

പരിശീലനവും നിയമനവും: 2022 ഓഗസ്റ്റിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും. എ.എ വിഭാഗത്തിൽ 9 ആഴ്ചയും എസ്എസ്ആർ വിഭാഗത്തിൽ 22 ആഴ്ചയുമാണു പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ എ.എ വിഭാഗത്തിൽ 20 വർഷവും എസ്.എസ്. ആർ വിഭാഗത്തിൽ 15 വർഷവും പ്രാഥമിക നിയമനം.

സ്റ്റൈപൻഡ്: പരിശീലനസമയത്തു 14,600 രൂപ. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ 21,700-69,100 രൂപ സ്കെയിലിൽ നിയമനം (പ്രമോഷൻ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും).

കൂടുതൽ വിവരങ്ങൾക്ക്: https://joinindiannavy.gov.in

Follow us on

Related News