JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷകൾക്ക് ഇന്നു തുടക്കമാകും. ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പൊതുപരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്. ആകെ 34,37,570 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. അതേസമയം ഇന്ന് നടത്താൻ നിശ്ചയി
ച്ചിരുന്ന 9-ാം തരത്തിലെ അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ മാറ്റിവച്ചിട്ടുണ്ട്. സാങ്കേ
തിക കാരണങ്ങളെ തുടർന്നാണ് പരീക്ഷ മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഈ പരീക്ഷ ഏപ്രിൽ 2-ാം തീയതി ഉച്ചകഴിഞ്ഞ് നടത്തും. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുന്ന നിലയിലാണ് ഈ വർഷം പൊതുപരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യങ്ങൾ ലളിതമാകും. ഒന്നുമുതൽ നാലു വരെ ക്ലാസുകളിൽ വർക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. 5മുതൽ 9വരെ ക്ലാസ്സുകൾക്ക് ചോദ്യപേപ്പർ നൽകി മൂല്യനിർണയം നടത്തും. എൽ പി ക്ലാസ്സിലെ കുട്ടികൾ പരീക്ഷാ ദിവസങ്ങളിൽ ക്രയോണുകൾ, കളർ പെൻസിൽ തുടങ്ങിയവ കരുതണം. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളിൽ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 8,9 ചോദ്യ പേപ്പറുകളുടെ ഘടന മുൻവർഷങ്ങളിലേത് പോലെ ആയിരിക്കും.

