പ്രധാന വാർത്തകൾ
എസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ

വിവിധ കേന്ദ്ര സർവകലാശാലകളിൽ അധ്യാപകർക്ക് അവസരം: 214 ഒഴിവ്

Mar 19, 2022 at 11:13 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലുള്ള 214 അധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തമിഴ്നാട്, കർണാടക, അരുണാചൽ പ്രദേശ്, രാജസ്ഥാൻ എന്നീ സർവകലാശാലകളിലായാണ് അവസരം.

\"\"

തമിഴ്നാട്- 25: തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസ്സിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. https://cutnrec.samarth.edu.in എന്ന ലിങ്കിലൂടെ മാർച്ച്‌ 19 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://cutn.ac.in സന്ദർശിക്കുക.

കർണാടക- 38: കർണാടക കേന്ദ്ര സർവ്വകലാശാലയിൽ വിവിധ വിഷയങ്ങളിലായി അസോസ്സിയേറ്റ് പ്രൊഫസർ തസ്തികയിലാണ് ഒഴിവ്. https://cuk.ac.in എന്ന ലിങ്കിലൂടെ മാർച്ച്‌ 30 വരെ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയി ഏപ്രിൽ 7 വരെയും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം \’ദ രജിസ്ട്രാർ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടക, കടഗാഞ്ചി, ആലന്ത് റോഡ്, കലബുരാഗി ജില്ല- 585367\’ എന്ന വിലാസത്തിലേക്ക് അയക്കുക.

അരുണാചൽ പ്രദേശ്- 91: അരുണാചൽ പ്രദേശിലെ കേന്ദ്ര സർവ്വകലാശാലയായ രാജീവ്‌ ഗാന്ധി യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസ്സിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. https://rgu.ac.in എന്ന ലിങ്കിലൂടെ ഏപ്രിൽ 6 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

രാജസ്ഥാൻ- 60: യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാനിൽ പ്രൊഫസർ, അസോസ്സിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. https://curaj.ac.in എന്ന ലിങ്കിലൂടെ ഏപ്രിൽ 11 വരെ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയി ഏപ്രിൽ 18 വരെയും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം \’രജിസ്ട്രാർ (അറ്റൻ: റിക്രൂട്ട്മെന്റ് സെൽ), സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ, എൻ.എച്ച്- 8, ബന്ധർസിന്ധ്രി, കിഷൻഗഡ്, അജ്മീർ ജില്ല, 305817, രാജസ്ഥാൻ\’ എന്ന വിലാസത്തിലേക്ക് അയക്കുക.

Follow us on

Related News