editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എംജി സർവകലാശാലയിൽ എം.ടെക് അഡ്മിഷന്‍ തുടരുന്നുപരീക്ഷാ ഫലങ്ങൾ, ഏകദിന ശില്‍പശാല: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾജെൻഡർ ന്യൂട്രാലിറ്റിക്ക് ഭാഷാ പ്രയോഗങ്ങളെ കൂട്ടു പിടിക്കരുത് : കെഎസ്ടിയുവനഗവേഷണ സ്ഥാപനത്തിൽ മാനേജർ,പ്രോജക്ട് ഫെല്ലോ നിയമനംപൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനംഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്സർക്കാർ വിദ്യാലയത്തിൽ കുക്ക് ഒഴിവ്പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളംന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്‘തൊഴിലരങ്ങത്തേക്ക്’ തുടങ്ങുന്നു: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം

വിവിധ കേന്ദ്ര സർവകലാശാലകളിൽ അധ്യാപകർക്ക് അവസരം: 214 ഒഴിവ്

Published on : March 19 - 2022 | 11:13 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലുള്ള 214 അധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തമിഴ്നാട്, കർണാടക, അരുണാചൽ പ്രദേശ്, രാജസ്ഥാൻ എന്നീ സർവകലാശാലകളിലായാണ് അവസരം.

തമിഴ്നാട്- 25: തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസ്സിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. https://cutnrec.samarth.edu.in എന്ന ലിങ്കിലൂടെ മാർച്ച്‌ 19 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://cutn.ac.in സന്ദർശിക്കുക.

കർണാടക- 38: കർണാടക കേന്ദ്ര സർവ്വകലാശാലയിൽ വിവിധ വിഷയങ്ങളിലായി അസോസ്സിയേറ്റ് പ്രൊഫസർ തസ്തികയിലാണ് ഒഴിവ്. https://cuk.ac.in എന്ന ലിങ്കിലൂടെ മാർച്ച്‌ 30 വരെ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയി ഏപ്രിൽ 7 വരെയും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ‘ദ രജിസ്ട്രാർ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടക, കടഗാഞ്ചി, ആലന്ത് റോഡ്, കലബുരാഗി ജില്ല- 585367’ എന്ന വിലാസത്തിലേക്ക് അയക്കുക.

അരുണാചൽ പ്രദേശ്- 91: അരുണാചൽ പ്രദേശിലെ കേന്ദ്ര സർവ്വകലാശാലയായ രാജീവ്‌ ഗാന്ധി യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസ്സിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. https://rgu.ac.in എന്ന ലിങ്കിലൂടെ ഏപ്രിൽ 6 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

രാജസ്ഥാൻ- 60: യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാനിൽ പ്രൊഫസർ, അസോസ്സിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. https://curaj.ac.in എന്ന ലിങ്കിലൂടെ ഏപ്രിൽ 11 വരെ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയി ഏപ്രിൽ 18 വരെയും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ‘രജിസ്ട്രാർ (അറ്റൻ: റിക്രൂട്ട്മെന്റ് സെൽ), സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ, എൻ.എച്ച്- 8, ബന്ധർസിന്ധ്രി, കിഷൻഗഡ്, അജ്മീർ ജില്ല, 305817, രാജസ്ഥാൻ’ എന്ന വിലാസത്തിലേക്ക് അയക്കുക.

0 Comments

Related News