പ്രധാന വാർത്തകൾ
എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാംഎഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടിCSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകിസ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻനാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

കണ്ണൂർ ആയുർവേദ കോളേജിൽ ഒഴിവ്: ഒരു വർഷത്തെ കരാർ നിയമനം

Mar 16, 2022 at 12:32 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂർ: ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ വിവിധ തസ്തികകളിലായുള്ള ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രിഷൻ, ആർ.എം.ഒ. (അലോപ്പതി) എന്നീ തസ്തികകളിലായി ഓരോ ഒഴിവുകളാണുള്ളത്.

\"\"

ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി): എം.ബി.ബി.എസ്, എം.ഡി/എം.എസ്. (ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി. രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 10ന്.

പീഡിയാട്രീഷൻ: എം.ബി.ബി.എസ്, എം.ഡി. (പീഡിയാട്രിക്സ്) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി. രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 11.30ന്.

ആർ.എം.ഒ (അലോപ്പതി): എം.ബി.ബി.എസ്. ആണ് അടിസ്ഥാന യോഗ്യത. ഡിപ്ലോമ (ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി) യോഗ്യതയുള്ളവർക്ക് മുൻഗണന. ടി.സി.എം.സി. രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 ഉച്ചയ്ക്ക് ശേഷം 2.30ന്.

അപേക്ഷകർ ബയോഡാറ്റയും ബന്ധപ്പെട്ട ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻകാർഡ് എന്നിവയും സഹിതം മാർച്ച് 30നു പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. അഭിമുഖ തീയതിയിൽ ഏതെങ്കിലും കാരണങ്ങളാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്നു പ്രിൻസിപ്പാൾ അറിയിച്ചു.

Follow us on

Related News