JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തേഞ്ഞിപ്പലം: ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും പുതുക്കിയ ടൈംടേബിള്‍ പ്രകാരം 26-നും ഏപ്രില്‍ 2021 രണ്ടാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 31-നും തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 1-ന് തുടങ്ങും.
രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26-ന് തുടങ്ങും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. – എല്‍.എല്‍.ബി. ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അന്താരാഷ്ട്ര തിയേറ്റര്‍ കോണ്‍ഫറന്‍സ്
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സ് സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര തിയേറ്റര്‍ കോണ്‍ഫറന്‍സ് 10-ന് തുടങ്ങും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ശങ്കരപ്പിള്ള എന്‍ഡോവ്‌മെന്റ് പ്രഭാഷണം നിലമ്പൂര്‍ ആയിഷ നിര്‍വഹിക്കും. \’നവ ആഖ്യാനങ്ങള്‍\’ എന്ന വിഷയത്തില്‍ പ്രശസ്ത ജര്‍മന്‍ നാടക-സിനിമ പ്രവര്‍ത്തക ജാക്വിലിന്‍ റുസ്സാറ്റെ മുഖ്യപ്രഭാഷണം നടത്തും. ലൂയിസ സ്പാഗന്‍, മിഷേല്‍ ലേസ്‌ട്രേഗന്‍, ബാബു രാമചന്ദ്രന്‍, മുരളി ചേരോത്ത്, സി. ഭാഗ്യനാഥ്, ഡോ. സെബാസ്റ്റ്യന്‍ ജോസഫ് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പരിപാടിയുടെ ഭാഗമായി വ്യത്യസ്ത കലാ സാംസ്‌കാരിക പരിപാടികളും വിദ്യാര്‍ത്ഥികള്‍ക്കായി അന്തര്‍ദേശീയ ശില്‍പശാലയും നടക്കും. 12-ന് സമാപിക്കും.
ഡോ. മൂസ എ. ബക്കര്‍ പുരസ്‌കാര പ്രഭാഷണം ഇന്ന്
കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവിഭാഗം സംഘടിപ്പിക്കുന്ന ഡോ. മൂസ എ. ബക്കര്‍ പുരസ്‌കാര പ്രഭാഷണവും വി.കെ.സി. എന്റോവ്‌മെന്റ് – കൃഷ്ണദാസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡുകളുടെ വിതരണവും 10-ന് നടക്കും. രാവിലെ 10 മണിക്ക് പഠനവിഭാഗം സെമിനാര്‍ ഹാളില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷനാകും.
വനിതാ ദിനത്തില്‍ കായിക മേള
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം ഫുട്‌ബോള്‍, വടംവലി മത്സരം സംഘടിപ്പിച്ചു. കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. നൂറിലധികം വിദ്യാര്‍ത്ഥിനികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.