പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ഒന്നുമുതൽ 4വരെ ക്ലാസുകളിലെ പരീക്ഷ വർക്ക്ഷീറ്റ് മാതൃകയിൽ: 5മുതൽ ചോദ്യപേപ്പർ

Mar 5, 2022 at 6:44 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളുടെ വാർഷിക പരീക്ഷകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തിറക്കി.ഒന്നുമുതൽ 4 വരെ ക്ലാസ്സുകളിൽ വർക്ക്ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷാ ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്. 5 മുതൽ 9വരെയുള്ള ക്ലാസ്സുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷികമൂല്യനിർണ്ണയം നടത്തും. ചോദ്യപേപ്പറുകൾ മാർച്ച് 21നകം ബി.ആർ.സി.കളിൽ എത്തിക്കും. സ്കൂൾ പ്രധാന അധ്യാപകൻ ബന്ധപ്പെട്ട ബി.ആർ,സി.കളിൽ നിന്നും ചോദ്യപേപ്പറുകൾ ശേഖരിക്കേണ്ടതാണ്. പരീക്ഷ സംബന്ധിച്ച് എൽ.പി./യു.പി, എച്ച്.എസ് വിഭാഗം ടൈംടേബിളുകൾ പുറത്തിറക്കി. മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾ, എൽ.പി./യു.പി. ഇൻഡിപ്പെൻഡന്റ് സ്കൂൾ, എൽ.പി./യു.പി. അറ്റാച്ട് സ്കൂൾ എന്നീ വിഭാഗങ്ങൾ ഒരേ ടൈംടേബിൾ തന്നെയാണ് പിന്തുടരേണ്ടത്.

എൽ.പി. ക്ലാസ്സുകളിലെ കുട്ടികളോട്
പരീക്ഷാ ദിവസങ്ങളിൽ ക്രയോണുകൾ കളർ പെൻസിൽ കരുതാൻ നിർദ്ദേശം
നൽകേണ്ടതാണ്.

\"\"

Follow us on

Related News