JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: ഐ.ടി പരീക്ഷ പുർണ്ണമായും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തേണ്ടതാണ്.
പരീക്ഷ തുടങ്ങുന്നതിന് 2 ദിവസം മുമ്പ് സ്കൂളിൽ ആവശ്യമായ കമ്പ്യൂട്ടറുകൾ
ഉണ്ടെന്നും അവയെല്ലാം പ്രവർത്തന സജ്ജമാണെന്നും എല്ലാ കമ്പ്യൂട്ടറുകളിലും
ഐടി@സ്കൂൾ നൂലിനക്സ് 18.04 ഓപ്പറേറ്റിംഗ് സിസ്റ്റം ശരിയായ രീതിയിൽ
പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തിയിരിക്കണം. ഇതിനായി സ്കൂൾ ഐ.ടി. കോ-ഓർഡിനേറ്റർ (SITC) ജോയിന്റ് സ്കൂൾ ഐ.ടി. കോ-ഓർഡിനേറ്റർ (Joint
SITC)മാരുടെസേവനം ഉപയോഗപ്പെടുത്താം.
സ്കൂളിലെ SITC, Joint SITC, പത്താം ക്ലാസിൽ ഐടി പഠിപ്പിക്കുന്ന അധ്യാപകർ എന്നിവരെ ഐടി പരീക്ഷ നടത്തുന്നതിനുള്ള ഇൻവിജിലേറ്റർമാരായി നിയോഗിക്കണം.
ആവശ്യമെങ്കിൽ ഹൈസ്കൂൾ ക്ലാസുകളിൽ
ഐടി പഠിപ്പിക്കുന്ന മറ്റ് അധ്യാപകരെയും ഇൻവിജിലേറ്റർമാരായി
നിയോഗിക്കാം. ഇൻവിജിലേറ്റർമാരായി നിയോഗിക്കപ്പെടുന്നവരും സ്കൂൾ
പ്രഥമാധ്യാപകനും അല്ലാതെ മറ്റാരെയും പരീക്ഷാവേളയിൽ കമ്പ്യൂട്ടർ ലാബിൽ
പ്രവേശിക്കാൻ അനുവദിക്കരുത്.

പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തശേഷം സോഫ്റ്റ്‌വെയർ അടങ്ങിയ
പെൻഡ്രൈവ് പ്രഥമാധ്യാപകൻ തിരികെ വാങ്ങി സുരക്ഷിതമായി സൂക്ഷിക്കേണ്ടതും പരീക്ഷ നടത്തുന്നതിനുള്ള പാസ് വേഡുകൾ രഹസ്യമായ സൂക്ഷിക്കുന്നതിന് നിർദ്ദേശം നൽകേണ്ടതാണ്.
വൈദ്യുതിത്തകരാറുമൂലം പരീക്ഷ തടസ്സപ്പെടാതിരിക്കുന്നതിന് ആവശ്യമായ
മുൻകരുതലുകൾ (ഇൻവെർട്ടർ, ജനറേറ്റർ) സ്വീകരിക്കേണ്ടതാണ്. സ്കൂളിൽ
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാങ്കേതിക
സഹായങ്ങൾക്ക് ജില്ലാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്കിന്റെ
സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ലാബിലെ പ്രവർത്തനസജ്ജമായ എല്ലാ കമ്പ്യൂട്ടറുകളിലും സോഫ്റ്റ്വെയർ
ഇൻസ്റ്റാൾ ചെയ്തതിനുശേഷം സോഫ്റ്റ്വെയർ അടങ്ങിയ പെൻഡ്രൈവ് സ്കൂൾ ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്തത്തിൽ സ്കൂളിൽ ഭദ്രമായി സൂക്ഷിക്കേണ്ടതാണ്.
പരീക്ഷാ സോഫ്റ്റ്‌വെയർ ഒരുതരത്തിലും ദുരുപയോഗം ചെയ്യുന്നില്ല എന്ന്
ഹെഡ്മാസ്റ്റർ ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പായി പരീക്ഷയ്‌ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ എല്ലാം പ്രവർത്തിപ്പിച്ച് സമയവും തീയതിയും ശരിയാണെന്നും പരീക്ഷാ സോഫ്റ്റ്‌വെയർ
പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന മറ്റ് സോഫ്റ്റ്‌വെയർ എന്നിവ ശരിയായി പ്രവർത്തിക്കുന്നുവെന്നും
ഉറപ്പുവരുത്തേണ്ടതാണ്.
പരീക്ഷ നടക്കുന്ന ഓരോ ദിവസവും ആദ്യ ബാച്ചിൽ പരീക്ഷ എഴുതുന്ന കുട്ടികൾ
നറുക്കെടുപ്പിലൂടെ അവർക്ക് ചെയ്യാനുള്ള കമ്പ്യൂട്ടർ തെരഞ്ഞെടുക്കേണ്ടതാണ്.
തുടർന്ന് വരുന്ന ബാച്ചുകളിലെ കുട്ടികൾക്ക് ഒഴിവ് വരുന്ന കമ്പ്യൂട്ടറുകളിൽ തുടർ
ച്ചയായി പരീക്ഷ നടത്തുകയും ചെയ്യേണ്ടതാണ്. (പരീക്ഷാ സമയം 60 മിനിട്ട്
ആണെന്നിരിക്കെ കുട്ടി നിശ്ചിതസമയത്തിനു മുമ്പ് പരീക്ഷ പൂർത്തിയാക്കിയാൽ ഉടൻ തന്നെ മൂല്യനിർണയം പൂർത്തിയാക്കി ആ കമ്പ്യൂട്ടർ അണുവിമുക്തമാക്കിയശേഷം, ക്രമമനുസരിച്ചുള്ള അടുത്ത കുട്ടിയെ
ആ കമ്പ്യൂട്ടറിൽ പരീക്ഷക്കിരുത്താൻ
നടപടികൾ സ്വീകരിക്കുകയും
ചെയ്യേണ്ടതാണ്). പരീക്ഷയിൽ പങ്കെടുക്കുന്ന
വിദ്യാർത്ഥിയിൽ നിന്നും പരീക്ഷ
തുടങ്ങുന്നതിനു മുമ്പ് അവരുപയോഗിക്കുന്ന കമ്പ്യൂട്ടർ നമ്പർ പരീക്ഷാ രജിസ്റ്ററിൽ
(മാതൃക Form P-2) രേഖപ്പെടുത്തി ഒപ്പ് വെച്ച് വാങ്ങേണ്ടതാണ്. ഇൻവിജിലേറ്ററുടെ സാന്നിദ്ധ്യത്തിൽ മാത്രമേ കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുന്നുള്ളു എന്നും കുട്ടികൾ കമ്പ്യൂട്ടറിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നില്ലെന്നും ഇൻവിജിലേറ്റർ ഉറപ്പുവരുത്തേണ്ടതാണ്.
പരീക്ഷാ കേന്ദ്രത്തിലെ എല്ലാ വിദ്യാർത്ഥികളും പരീക്ഷയിൽ പങ്കെടുത്തു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
പരീക്ഷാകേന്ദ്രത്തിലെ എല്ലാ കുട്ടികളുടെയും പരീക്ഷ പൂർത്തീകരിച്ചശേഷം
പരീക്ഷയ്ക്കുപയോഗിച്ച എല്ലാ കമ്പ്യൂട്ടറുകളിൽ നിന്നുമുള്ള വിവരങ്ങൾ എക്സ്പോർട്ട് ചെയ്ത് സെർവർ കമ്പ്യൂട്ടറിലേക്ക് ഇംപോർട്ട് ചെയ്യുകയും അതിലെ എക്സ്പോർട്ട്
സൗകര്യം ഉപയോഗിച്ച് എക്സ്പോർട്ട്
ചെയ്തടുത്ത ഫയൽ
ഫോൾഡറിലേക്ക് പകർത്തി സൂക്ഷിക്കേണ്ടതും ഇതിന്റെ ഒരു കോപ്പി
സിഡി/പെൻഡ്രൈവിൽ എടുത്ത് സുരക്ഷിതമായി സ്കൂളിൽ സൂക്ഷിക്കേണ്ട
തുമാണ്. തുടർന്ന് കൺസോളിഡേറ്റഡ് സ്കോർ ഷീറ്റ് തയ്യാറാക്കി അതിന്റെ പ്രിന്റ് ഔട്ട് എടുക്കുകയും, അതിൽ
എല്ലാ കുട്ടികളുടെയും വിവരങ്ങൾ ഉണ്ടെന്ന്
ഉറപ്പുവരുത്തുകയും ചെയ്യണം. ഓരോ കുട്ടിക്കും ഇൻവിജിലേറ്റർ നൽകിയ
പ്രാക്ടിക്കൽ മാർക്ക് സ്കോർ ഷീറ്റിൽ വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിൽ
ചുമതലയുള്ള SITC യും ചീഫ് സൂപ്രണ്ടും ഒപ്പ് വച്ച് പ്രത്യേകം കവറിലാക്കി
മുദ്രവയ്ക്കണം. അതിനു ശേഷം റിസൾട്ട് സിഡി തയ്യാറാക്കണം. ഇതിൽ School
Registration Details ഫയൽ, സർവർ കമ്പ്യൂട്ടറിൽ നിന്നും export
ചെയെടുക്കുന്ന (മുഴുവൻ കുട്ടികളുടെയും റിസൾട്ട് അടങ്ങിയ) Export ഫയൽ,
സ്കോർഷീറ്റിന്റെ PDF ഫയൽ എന്നിവയാണ് ഉൾപ്പെടുത്തേണ്ടത്. സ്കോർ
ഷീറ്റിന്റെ പ്രിന്റൗട്ട് അടങ്ങിയ മുദ്രവച്ച കവറും റിസൾട്ട് സിഡിയും 2022 മാർച്ച്
26 ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

പരീക്ഷ സമയത്ത് വൈദ്യുതി തകരാർ മൂലമോ കമ്പ്യൂട്ടറുകളുടെ
തകരാറുകൾ മൂലമോ മറ്റു തരത്തിലോ പരീക്ഷയ്ക്ക് തടസ്സം നേരിട്ടാൽ കുട്ടികൾക്ക്
ആദിവസം വീണ്ടും പരീക്ഷ
ചെയ്യുന്നതിനുള്ള അവസരം
കൊടുക്കേണ്ടതാണ്. കമ്പ്യൂട്ടർ തകരാർമൂലമല്ല പരീക്ഷ തടസ്സപ്പെട്ടതെങ്കിൽ
അതേ കമ്പ്യൂട്ടറിൽ തന്നെയാണ് വീണ്ടും അവസരം കൊടുക്കേണ്ടത്. ഈ
വിവരങ്ങൾ അപ്പോൾതന്നെ സ്കോർഷീറ്റിലെ റിമാർക്ക് കോളത്തിൽ
രേഖപ്പെടുത്തേണ്ടതുമാണ്.