കാലിക്കറ്റ് പരീക്ഷകളും മാറ്റി: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Mar 3, 2022 at 4:38 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തേഞ്ഞിപ്പലം: മാര്‍ച്ച് 7, 8 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം. ഏപ്രില്‍ 2020, 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും യഥാക്രമം 10, 11 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. അഫിലിയേറ്റഡ് കോളേജുകളിലെ 10-ന് നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. ഏപ്രില്‍ 2020, 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും മാര്‍ച്ച് 14-ലേക്ക് മാറ്റിയിരിക്കുന്നു.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ സി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"
\"\"

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. കോംപ്ലിമെന്ററി കോഴ്‌സ് ഇന്‍ട്രൊഡക്ഷന്‍ ടു ഡാറ്റാ സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 15-ന് നടക്കും.

മാര്‍ച്ച് 8, 15 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്, ഫിസിക്‌സ് ഡബിള്‍ മെയിന്‍ കോര്‍ കോഴ്‌സ് അഡ്വാന്‍സ്ഡ് കാല്‍ക്കുലസ്, മെക്കാനിക്‌സ്-2 ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ ടൈംടേബിള്‍ പിന്നീട് അറിയിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News