JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുച്ചിറപ്പള്ളി: ഭാരതീദാസൻ സർവകലാശാലയിൽ നടന്ന ദക്ഷിണ മേഖല അന്തർ സർവകലാശാലാ വനിതാ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും കാലിക്കറ്റ് ജേതാക്കൾ.
സെമി ലീഗ് മത്സരങ്ങളിൽ കാലിക്കറ്റ് (27 – 23) മൈസൂരുവിനെയും ഭാരതീദാസനെയും (20-14) തോൽപ്പിച്ചു. ഫൈനലിൽ (25-24) പെരിയാർ സർവകലാശാലയെയാണ് പരാജയപ്പെടുത്തിയത്.
ടീമംഗങ്ങൾ: അർച്ചന അനിൽ കുമാർ, ജിസ്ന മറിയ ജോസ്, അലീന ആൻ്റണി, നികിത, അതുല്യ സെബാസ്റ്റ്യൻ, അഭിരാമി വിശ്വനാഥൻ, എ.ടി.വി. രാഖി, കെ. സ്നേഹ, എം. അഞ്ജലി, പി. കൃഷ്ണപ്രിയ, ആർ.എസ്. അരുണിമ സുനിൽ, പി.പി. അരുണാദിത്യ, എസ്. ഐശ്വര്യ, മീരാ കൃഷ്ണ , ഹെൽന ജോസ്, അനുശ്രീ. പരിശീലകൻ: സി.എ. സോസിം. സഹപരിശീലകൻ: എ.കെ. അബൂബക്കർ സിദ്ദീഖ്. മാനേജർ: റിമ നാഥ്.
മാർച്ച് 17 മുതൽ 21 വരെ ഹരിയാനയിലെ സി.ആർ.എസ്. യൂണിവേഴ്സിറ്റിയിലാണ് അഖിലേന്ത്യാ മത്സരം.