പ്രധാന വാർത്തകൾ
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങിചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി

പിന്നാക്കം നിൽക്കുന്ന പ്ലസ്ടു വിദ്യാർത്ഥികൾക്ക് മികച്ച വിജയം: \’തെളിമ\’ പദ്ധതിയുടെ പ്രവർത്തനം ഇങ്ങനെ

Feb 26, 2022 at 7:27 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ അല്ലെങ്കിൽ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയത്തിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് \’തെളിമ\’ പദ്ധതിയിലൂടെ നടപ്പാക്കുക.
ഗോത്രവർഗ, കടലോര മേഖലകളിൽ ഉള്ളവർക്കാണ് ആദ്യപരിഗണന.
ഒരുജില്ലയിൽ ഒന്നോ ഒന്നിലധികം സ്കൂളുകളോ കണ്ടെത്താം.
സംസ്ഥാനത്തെ QIP സ്കൂളുകളേയും ഉൾപ്പെടുത്താം. ഓഫ് ലൈൻ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും പരിഗണിക്കാം
കുട്ടികൾക്ക് അവരുടെ സ്കൂളിൽവച്ചോ സമീപ കേന്ദ്രങ്ങളിൽവച്ചോ നേരിട്ട് ക്ലാസ്സുകൾ നൽകാം. കുട്ടികൾക്ക് ഏറ്റവും ലളിതമായ പ്രിൻ്റഡ് നോട്ടുകൾ സൗജന്യമായി നൽകാം. പ്രിൻ്റഡ് നോട്ടുകൾ തയ്യാറാക്കുന്നതിന് മറ്റ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായം തേടാം.ഒരു ജില്ല രണ്ടു വിഷയങ്ങളുടെ നോട്ടുകൾ തയ്യാറാക്കുന്നതിന് മുന്നോട്ടു വരണം
വിജയം കൈവരിക്കാൻ ഞങ്ങൾ തയ്യാറാക്കിത്തരുന്ന നോട്ടുകളും ക്ലാസ്സുകളും മാത്രംമതി എന്ന വിശ്വാസം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ കഴിയണം
ലളിതമായ മോട്ടിവേഷൻ ക്ലാസ്സുകളും നൽകാൻ കഴിയണം. അതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും.

അധ്യാപകരെപ്പോലെ വിദ്യാർത്ഥികൾക്കും മെൻ്ററാകാം. അഞ്ച് വിദ്യാർത്ഥികൾക്ക് ഒരു മെൻ്റർ എന്ന നിലതുടരാം.
കുട്ടികളുടെ പഠന വിടവിന് കാരണം കണ്ടെത്തി അവരെ ചേർത്തുപിടിക്കണം. ഗൂഗിൾഫോം വഴി സർവ്വെ നടത്തി യഥാർത്ഥ പ്രശ്നം കണ്ടെത്തണം. വിഷയം കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, വീട്ടിലെ പ്രശ്നങ്ങൾ, കൂട്ടുകാരിൽ നിന്നുള്ള ഒറ്റപ്പെടൽ തുടങ്ങിയവ.
പ്രോഗ്രാം ഓഫീസർമാരുടെ സഹായത്തോടെ കൺസോളിഡേഷൻ നടത്താം.
ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക.
വളണ്ടിയർമാർ തന്നെ ലേണിംഗ്സ്റ്റാറ്റജി നടപ്പിലാക്കുക. സ്റ്റുഡൻ്റ് ടീച്ചിംഗിനെ പ്രോത്സാഹിപ്പിക്കുക.
ഇത്തരം വിദ്യലയങ്ങളിൽ റിസൾട്ട് മെച്ചപ്പെടുത്തുന്നതിന് വേണ്ടി PTA യും മറ്റ് LSG കളും നടപ്പിലാക്കുന്ന പദ്ധതികൾക്ക് സഹായവും പിന്തുണയും നൽകുക.

മാതൃകാ ചോദ്യപേപ്പർ നൽകി പരീക്ഷ നടത്തുക.

\’തെളിമ\’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച്‌ 5 ന് ശനിയാഴ്ച്ച മന്ത്രി വി.ശിവൻകുട്ടി കൊല്ലം ജില്ലയിലെ കുഴിത്തുറ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കും.

Follow us on

Related News