പ്രധാന വാർത്തകൾ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ നിയമനംസൗദി അറേബ്യയിൽ ഒഡെപെക് വഴി വെയർഹൗസ് അസോഷ്യേറ്റ് നിയമനം:അഭിമുഖം നാളെവിമാനത്താവളങ്ങളിൽ വിവിധ ഒഴിവുകൾ: നിയമനം വാക്ക് ഇൻ ഇന്റർവ്യൂ വഴിഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ്ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശനം: അപേക്ഷ ഏപ്രില്‍ 30വരെഅവധിക്കാല ക്ലാസുകൾ: ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻപിജി പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടിസ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷഇന്റേൺഷിപ്പിനുള്ള കേന്ദ്രീകൃത കൗൺസലിങും മോപ്പ് അപ്പ് അലോട്ട്മെന്റുംകേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ ഏപ്രിൽ 26വരെ

ബിടെക് സപ്ലിമെന്ററി, വരാനിരിക്കുന്ന മറ്റുപരീക്ഷകൾ, പരീക്ഷാഫലം: കാലിക്കറ്റ്‌ വാർത്തകൾ

Feb 25, 2022 at 4:52 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തേഞ്ഞിപ്പലം: 2012 പ്രവേശനം 1, 2, 4, 6, 8 സെമസ്റ്ററുകള്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക് എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. മാര്‍ച്ച് 5-ന് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 8-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷ, രജിസ്‌ട്രേഷന്‍ ഫീസുകളെക്കുറിച്ചുള്ള വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

ഗ്രാഫിക് ഡിസൈനര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ഗ്രാഫിക് ഡിസൈനര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 10-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.  

മ്യൂറല്‍ പെയ്ന്റിംഗ്, തയ്യല്‍ – സൗജന്യ പരിശീലനം മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മാര്‍ച്ച് 2 മുതല്‍ നടത്താനിരുന്ന 15 ദിവസത്തെ മ്യൂറല്‍ പെയ്ന്റിംഗ്, തയ്യല്‍ എന്നിവയിലുള്ള സൗജന്യ പരിശീലനം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. എപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാര്‍ച്ച് 4-ന് തുടങ്ങും.

പുന:പരീക്ഷ

എസ്.ഡി.ഇ., റഗുലര്‍ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2020 പരീക്ഷയുടെ പുന:പരീക്ഷ മാര്‍ച്ച് 4-ന് നടക്കും. പുനഃപരീക്ഷക്ക് ഹാജരാകേണ്ടവരുടെ വിവരങ്ങളും കേന്ദ്രവും സമയവും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.  

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യ (സ്‌പെഷ്യല്‍), സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (ജനറല്‍), ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 14 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 16 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

\"\"

നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 8 വരെയും 170 രൂപ പിഴയോടെ 10 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കോവിഡ് പ്രത്യേക പരീക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷയുടെ കോവിഡ് പ്രത്യേക പരീക്ഷ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം മാര്‍ച്ച് 4-ന് തുടങ്ങും. പരീക്ഷക്ക് യോഗ്യരായവരുടെ പട്ടികയും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.  

Follow us on

Related News