പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: മാർച്ച്‌ ഒന്നുമുതൽ സ്കൂളുകളിൽ റിവിഷൻ ക്ലാസുകൾ

Feb 23, 2022 at 1:16 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു വിഭാഗങ്ങളിലെ റിവിഷൻ ക്ലാസുകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. ഈ ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ സ്കൂളുകളിൽ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 28നകം പാഠഭാഗങ്ങൾ പൂർത്തിയാക്കി മാർച്ച്‌ ഒന്നുമുതൽ റിവിഷന്‍ നടത്തുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫോക്കസ് ഏരിയ സംബന്ധിച്ചും പരീക്ഷ സംബന്ധിച്ചും വിദഗ്ദ്ധാഭിപ്രായം പരിഗണിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

\"\"

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha


എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്‍റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രഥമാധ്യാപകന്‍, പ്രിന്‍സിപ്പല്‍മാര്‍ മുഖേന ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കുകയും ആയത് ക്രോഡീകരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍/ആര്‍.ഡി.ഡി/ എ.ഡി.മാര്‍
വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ ആഴ്ചയും
നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  
കൂടാതെ ഓണ്‍ലൈന്‍ പഠനവിടവ് പരിഹരിക്കാന്‍ എസ്.എസ്.കെ-യുടെ നേതൃത്വത്തിലും എന്‍.എസ്.എസിന്‍റെ നേതൃത്വത്തിലും പരിഹാര ബോധന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.  
ആദിവാസി മേഖലകളിലും തീരപ്രദേശ
മേഖലകളിലും വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തി പഠന പിന്‍തുണ നല്‍കാനുള്ള ശ്രമങ്ങളും സജീവമായി നടത്തുന്നുണ്ട്.

\"\"


എസ്.എസ്.എല്‍.സി./ ഹയര്‍ സെക്കണ്ടറി/
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ 2022 മാര്‍ച്ച് 16 ന് തുടങ്ങി മാര്‍ച്ച് 21 ന് അവസാനിക്കുന്നതാണ്.
എസ്.എസ്.എല്‍.സി പരീക്ഷ 2022 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയും നടക്കും. 
മാര്‍ച്ച് 21 മുതല്‍ 29 വരെയുള്ള തീയതികള്‍ചോദ്യപേപ്പര്‍ സംബന്ധിച്ചുളള സംശയനിവാരണത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

\"\"

Follow us on

Related News