JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി കേരളത്തിലെയും ഹിമാചൽപ്രദേശിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി സമഗ്രശിക്ഷാ കേരളം സംഘടിപ്പിക്കുന്ന ഓൺലൈൻ കൾച്ചറൽ ട്വിന്നിങ് പ്രോഗ്രാം നാളെ (ഫെബ്രുവരി 23) നടക്കും. നാളെ രാവിലെ 11ന് മന്ത്രി വി.ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. കേരളത്തിലെയും ഹിമാചൽ പ്രദേശിലേയും കലാരൂപങ്ങൾ, കാർഷിക രീതികൾ, ഉത്സവങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള വിഡിയോകൾ പരിപാടിയിൽ അവതരിപ്പിക്കും. സമഗ്രശിക്ഷ കേരളയുടെ യുട്യൂബ് ചാനൽ വഴി പരിപാടി തത്സമയം കാണാം.
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
വിവിധ സംസ്ഥാനങ്ങളിലെ കുട്ടികൾ തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുകയും പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടി നടപ്പാക്കുന്നത്. ഓരോ സംസ്ഥാനത്തിനും മറ്റൊരു സംസ്ഥാനത്തെ ജോഡിയായി നിശ്ചയിച്ചിട്ടുണ്ട്. ഹിമാചൽപ്രദേശാണു കേരളത്തിനു ജോഡിയായി ലഭിച്ചിട്ടുള്ള സംസ്ഥാനം.
തിരുവനന്തപുരം നന്ദാവനത്തുള്ള സമഗ്രശിക്ഷാ കേരള പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, സമഗ്രശിക്ഷ കേരള ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ, ഹിമാചൽപ്രദേശ് സംസ്ഥാനതല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.