DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
കണ്ണൂർ: സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020 പ്രവേശന ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (നവംബർ 2020 സെഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റുകൾക്കുള്ള ഫീസ്, പേപ്പർ ഒന്നിന് 60/- രൂപ നിരക്കിൽ, School of Distance Education – Course Fee എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതാണ്.
തത്സമയ വാർത്തകൾ ചുരുക്കത്തിൽ\’!!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
ഹാൾടിക്കറ്റ്
24.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും 22.02.2022 ന് രാവിലെ 11 മണി മുതൽ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാകും.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിബിഎ, ഏപ്രിൽ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 05.03.2022 വരെ സ്വീകരിക്കും. വിദ്യാർത്ഥികൾ റിസൾട്ടിന്റെ കോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്. 2016 അഡ്മിഷൻ വരെയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും.