പരീക്ഷാഫീസ്, പരീക്ഷാഫലം: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ  

Feb 19, 2022 at 6:16 pm

Follow us on


കോട്ടയം: പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്)/ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) / ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) (അഫിലിയേറ്റഡ് കോളേജ്) കോഴ്സുകളുടെ ഒന്നാം സെമസ്റ്റർ  – (2020 അഡ്മിഷൻ), രണ്ടാം സെമസ്റ്റർ – (2019 അഡ്മിഷൻ), അഞ്ചാം സെമസ്റ്റർ – (2018 അഡ്മിഷൻ),  ഏഴാം  സെമസ്റ്റർ – (2017 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം.  റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

വാർത്തകൾ ചുരുക്കത്തിൽ കേട്ടറിയാം..സമയം ലാഭിക്കാം!!

\"\"

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

 പ്രാക്ടിക്കൽ പരീക്ഷ
 
2021 ഒക്ടോബറിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. എം.എൽ.ടി സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ വിവിധ കേന്ദ്രങ്ങളിൽ  നടക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ http://mgu.ac.in

പരീക്ഷാ ഫലം
 
2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ. ഹിസ്റ്ററി (പ്രൈവറ്റ് – റെഗുലർ / സപ്ലിമെന്ററി /മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പൂനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും 2015 അഡ്മിഷൻ മുതലുള്ള വിദ്യാർത്ഥികൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കണം. 2015 അഡ്മിഷന് മുൻപുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രാളറുടെ കാര്യാലയത്തിൽ  സമർപ്പിക്കണം.

\"\"

Follow us on

Related News