DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
തിരുവനന്തപുരം: നാളെ മുതൽ അധ്യാപകർ സ്കൂളിൽ ഹാജരാകേണ്ട എന്ന വാർത്തയ്ക്ക് രണ്ടുവയസ്സാവുകയാണ്. വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിൽ ആദ്യത്തെ വാർത്തയായിരുന്നു അത്തരത്തിലൊന്ന്. രാജ്യത്ത് കോവിഡ് വ്യാപനം ഏറിവന്ന സാഹചര്യത്തിൽ സർവകലാശാല, സ്കൂൾ പരീക്ഷകൾ മാറ്റുകയും ക്ലാസുകൾ നിർത്തിവയ്ക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ 2020 മാർച്ച് 20 വൈകിട്ട് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആ പ്രഖ്യാപനം നടത്തിയത്..\’ഇനിമുതൽ അധ്യാപകരും സ്കൂളുകളിൽ എത്തേണ്ടതില്ല..\’
\’വാർത്തകൾ തടസ്സമില്ലാതെ കേട്ടറിയാം..!\’ ഡൗൺലോഡ് ചെയ്യൂ..
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
അതോടെ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണ്ണമായും അടച്ചുപൂട്ടി. തുടർന്ന് കോവിഡിന്റെ ഭയാനക വ്യാപനത്തിനിടെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളുടെ സഹായത്തോടെ കൈകോർത്ത് നടത്തിയ ഓൺലൈൻ പഠനം. കോവിഡ് ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ പൊതുപരീക്ഷകൾ… ഒന്നുമുതൽ 9വരെയുള്ളവരെ പരീക്ഷ ഇല്ലാതെ ക്ലാസ് കയറ്റം നൽകൽ…ഒടുവിൽ 2022 നവംബർ ഒന്നുമുതൽ മൂന്നിൽ ഒന്ന് വിദ്യാർത്ഥികളുമായി ഒന്നിടവിട്ട ദിവസങ്ങളിലെ ക്ലാസുകൾ..
അങ്ങനെ 23 മാസത്തെ പ്രതിസന്ധികൾ നിറഞ്ഞ ഇടവേളക്ക് ശേഷം 2022 ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ മുഴുവൻ വിദ്യാർത്ഥികളുമായി മുഴുവൻ സമയം പ്രവർത്തനം ആരംഭിക്കുകയാണ്. ഇനി ഓരോ വിദ്യാർത്ഥിയുടെയും അധ്യാപകരുടെയും ലക്ഷ്യം വാർഷിക പരീക്ഷയാണ്. അതിനായുള്ള പഠന ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും \’സ്കൂൾ വാർത്തയുടെ വിജയാശംസകൾ\’