DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ വിവിധ ബ്രാഞ്ചുകളിൽ ആകെ 950 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 8ആണ്. മാർച്ച് 26, 27 തീയതികളിൽ പ്രിലിമിനറി പരീക്ഷകൾ നടക്കും. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://www.rbi.org.in സന്ദർശിക്കുക.
അപേക്ഷിക്കാനുള്ള യോഗ്യത
50 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. വേഡ് പ്രോസസ്സിങ്ങിനെ കുറിച്ചുള്ള അറിവ് അഭികാമ്യം. 20 മുതൽ 28 വയസുവരെയാണ് പ്രായപരിധി. അർഹരായ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകൾ കാണിക്കും. ജനറൽ വിഭാഗത്തിന്
450 രൂപ അപേക്ഷ ഫീസ് അടയ്ക്കണം. പിന്നാക്ക വിഭാഗങ്ങൾ, വിമുക്ത ഭടൻമാർ, വികലാംഗർ എന്നിവർക്ക് ഇളവുണ്ട്.
തത്സമയ വാർത്തകൾ ചുരുക്കത്തിൽ\’!!!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha
തിരഞ്ഞെടുപ്പ് രീതി
പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം പ്രധാന പരീക്ഷയും ഭാഷാപരിജ്ഞാന പരീക്ഷയും നടത്തും. പശ്രീക്ഷയിലെ മാർകിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.