JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കണ്ണൂർ: സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ രണ്ട് വർഷ കാലാവധി പൂർത്തിയാക്കിയ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർക്കുള്ള (2019-2021) ഗ്രേസ്മാർക്കിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കിയ സത്യവാങ്മൂലം, പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ഹാൾട്ടിക്കറ്റ്/ മാർക്ക് ലിസ്റ്റിൻറെ പകർപ്പ് സഹിതം താവക്കര ആസ്ഥാനത്തുള്ള എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്ററുടെ ഓഫീസിൽ 2022 ഫെബ്രുവരി 25 വൈകീട്ട് നാല് മണിക്ക് മുമ്പായി നേരിട്ട് എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലെ ഡിഎസ്എസ് ലിങ്കിൽ
പരീക്ഷാതീയതിഅഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.ബി.എ., ഒക്റ്റോബർ 2021 പരീക്ഷകൾ 10.03.2022 ന് ആരംഭിക്കും.
ഇന്റേണൽ മാർക്ക്
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി. ജി., ഒക്റ്റോബർ 2021 പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 23.02.2022 വരെ സമർപ്പിക്കാം.
പരീക്ഷാവിജ്ഞാപനം
രണ്ടാം സെമസ്റ്റർ എം. എ. സോഷ്യൽ സയൻസ് റെഗുലർ, ഏപ്രിൽ 2021 പരീക്ഷകൾക്ക് 22.02.2022 മുതൽ 24.02.2022 വരെ പിഴയില്ലാതെയും 25.02.2022 ന് പിഴയോട് കൂടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
ടൈംടേബിൾ
09.03.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (2009 -2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകൾ, മെയ് 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാല ആസ്ഥാനമാണ്.
ഹാൾടിക്കറ്റ്
രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി., മെയ് 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2018 ന് മുൻപുള്ള അഡ്മിഷൻ വിദ്യാർഥിക്കൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഹാൾടിക്കറ്റ് കൈപ്പറ്റുക.