മലപ്പുറം: കോട്ടക്കൽ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ജീവകാരുണ്യ സംഘത്തിന്റെ കീഴിലുള്ള \’ഞങ്ങളുണ്ട് കൂടെ\’ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ പാചക ജീവനക്കാർക്ക് വീട് നിർമിക്കുകയാണ് സ്കൂൾ അധികൃതർ. ഇരുപത് വർഷത്തിലധികമായി വിദ്യാലയത്തിലെ പാചക ജീവനക്കാരും സഹോദരിമാരുമായ കോട്ടുരിലെ കുന്നൻക്കാടൻ സക്കീന, ആയിഷ എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. വീടിന്റെ കുറ്റിയടിക്കൽ കർമ്മം സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി നിർവഹിച്ചു. പി.ടി. എ പ്രസിഡന്റ് ജുനൈദ് പരവക്കൽ അധ്യക്ഷത വഹിച്ചു. ഇവരുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ കുടുംബത്തിന് കയറിക്കിടക്കാൻ സുരക്ഷിതമായ ഒരു വീടില്ല. തകർന്നു വീഴാറായ വീടിനു പകരം പുതിയ വീടെന്ന ഇവരുടെ സ്വപ്നം സ്കൂൾ അതികൃതർ ഏറ്റെടുക്കുകയായിരുന്നു. വീടിനു വേണ്ടി പതിനൊന്ന് ലക്ഷം രൂപയാണ് ചെലവ് വരുന്നത്.സ്കൂൾ മാനേജ് മെന്റിന്റേയും പി.ടി എ.യുടേയും, അധ്യാപകരുടേയും, വിദ്യാർത്ഥികളുടെയും സഹായത്തോടെയാണ് വീടു നിർമ്മാണം തുടങ്ങുന്നത്. നിർമ്മാണപ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് ജയദേവൻ കോട്ടക്കൽ, കടക്കാടൻ ഷൗക്കത്ത്,പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, കെ സുധ, കാസിം മൗലവി, പി മുഹമ്മദാജി, കാദർ മാഷ് എന്നിവർ സംബന്ധിച്ചു.

നവാഗതരെ സ്വാഗതം ചെയ്ത് നെഹ്റു അക്കാദമി ഓഫ് ലോ
പാലക്കാട്: ഈ അധ്യയന വർഷത്തിൽ നെഹ്റു അക്കാദമി ഓഫ് ലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ശാസ്ത്ര...