കണ്ണൂർ: ഫെബ്രുവരി 22ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി. റെഗുലർ/ സപ്ലിമെന്ററി, മെയ് 2021 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
16.03.2022 ന്ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. റെഗുലർ, നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക/വാചാ പരീക്ഷകൾ
രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ്) ജൂണ്‍ 2021 വാചാപരീക്ഷ 16.02.2022 നും, രണ്ടാം വര്‍ഷ വിദൂരവിദ്യാഭ്യാസ എം.കോം. ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ജൂണ്‍ 2021വാചാപരീക്ഷ 18.02.2022 നും താവക്കര ക്യാംപസിലെ ഹ്യൂമൺ റിസോഴ്സ് ഡിവെലപ്പ്മെന്‍റ് സെന്‍ററിൽ വച്ച് നടക്കും. ടൈംടേബിള്‍ വെബ്സൈറ്റിൽ ലഭ്യമാണ്. മൂന്നാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി ഇംപ്രൂവ്മെന്‍റ്), ഒക്റ്റോബർ 2021 പ്രായോഗിക പരീക്ഷ 18.02.2022 ന് രാവിലെ 9 മണിക്ക് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടക്കും. അഞ്ചാം സെമസ്റ്റർ ബി. എഭരതനാട്യം ഡിഗ്രി (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്), നവംബർ 2021പ്രായോഗിക പരീക്ഷ 17.02.2022, 18.02.2022 തീയതികളിൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വച്ച് നടക്കും.
ബി.എസ്.സി. കംപ്യൂട്ടർ സയൻസ് പ്രായോഗിക പരീക്ഷകൾ ബി.എസ്.സി. കംപ്യൂട്ടർ സയൻസ് പ്രോഗ്രോമിന്റെ ചുവടെ നൽകിയ പ്രായോഗിക പരീക്ഷകൾ 17.02.2022, 18.02.2022, 21.02.2022 തീയതികളിൽ അതാതു കോളേജുകളിൽ വച്ച് നടക്കും.
രണ്ടാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി, ഏപ്രിൽ 2021രണ്ടും നാലും അഞ്ചും ആറും സെമസ്റ്റർ മേഴ്‌സി ചാൻസ്, നവംബർ 2019/ മെയ് 2020,ആറാം സെമസ്റ്റർ കോവിഡ് സ്പെഷ്യൽ, ഏപ്രിൽ 2021രണ്ടാം സെമസ്റ്റർ റെഗുലർ (സ്പെഷ്യൽ), ഏപ്രിൽ 20 വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.