JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
തിരുവനന്തപുരം: എസ്എസ്എൽസി അടക്കമുള്ള പരീക്ഷകളുടെ തീയതികളും ഫോക്കസ് ഏരിയയും മാറ്റില്ലെന്ന് വി. ശിവൻകുട്ടി. മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന QIP അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പരീക്ഷാ തീയതികളും ഫോക്കസ് ഏരിയയും സർക്കാർ നേരത്തെ പ്രഖ്യാപിച്ചതാണ്. അതിൽ മാറ്റം വന്നാൽ വിദ്യാർത്ഥികൾക്ക് വകുപ്പിൽ ആശയക്കുഴപ്പം ഉണ്ടാകും. സ്കൂളുകൾ മുഴുവൻ സമയം പ്രവർത്തിക്കുന്ന ഫെബ്രുവരി 21മുതൽ വിദ്യാലയങ്ങൾ ഓൺലൈൻ ക്ലാസുകൾ നിർബന്ധമാക്കില്ല. ആവശ്യമുള്ളവർക്ക് ഓൺലൈൻ ക്ലാസ് എടുക്കാവുന്നതാണ്. അതേസമയം വിക്ടേഴ്സ് ക്ലാസ് തുടരും.