editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാത്തവർക്ക് അവസാന അവസരം: അപേക്ഷ 31വരെഅനാഥസ്ഥാപനങ്ങൾ എൻഎസ്എസ് യൂണിറ്റുകൾ ദത്തെടുക്കും: മന്ത്രി ഡോ. ആർ.ബിന്ദുസമഗ്രശിക്ഷാ കേരളയിൽ ഡെപ്യൂട്ടേഷൻ: സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ മുതൽ ബിആർസി ട്രെയിനർ വരെദുർഗാഷ്ടമി: സംസ്ഥാനത്തെ സ്കൂളുകൾക്കും ഒക്ടോബർ‍ മൂന്നിന് അവധി: തുടർച്ചയായി 5 ദിവസം അവധിഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് 3ദിവസത്തെ അവധിപ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ ഇന്നും നാളെയുംബി.ടെക് (ലാറ്ററൽ എൻട്രി) പ്രവേശനം: ഫീസ് നാളെ വരെകേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ നാളെ 5വരെശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല കോഴ്സുകൾ ഈവർഷം മുതൽ: 7 കോഴ്സുകൾക്ക് യുജിസിയുടെ അംഗീകാരംമാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്: സ്‌പോട്ട് അലോട്ട്‌മെന്റ് 30ന്  

കേരള കലാമണ്ഡലത്തില്‍ കലാപരിശീലനക്കളരി തുടങ്ങി: തിരിതെളിയിച്ചത് മന്ത്രി കെ.രാധാകൃഷ്ണന്‍

Published on : February 15 - 2022 | 7:18 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

ചെറുതുരുത്തി: കലാ പ്രവര്‍ത്തനം മനുഷ്യ ജീവിതത്തിന് പുതിയ ദിശാബോധം നല്‍കുന്ന പ്രതിഭാസമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ദേശീയതലത്തില്‍ സംഘടിപ്പിച്ച കലാ ഉത്സവ് 2022 -ല്‍ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച കുട്ടികള്‍ക്കായി സമഗ്ര ശിക്ഷാ കേരളം കലാമണ്ഡലത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന കലാപരിശീലനക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍ അധ്യക്ഷനായി. സമഗ്ര ശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ എ. ആര്‍. സ്വാഗതം പറഞ്ഞു. ദേശീയ കലാ ഉത്സവ് മത്സരങ്ങളില്‍ ഒന്‍പത് ഇനങ്ങളി നടന്ന മത്സരങ്ങള്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി പതിനെട്ടോളം കുട്ടികളാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിച്ചത്. ദേശീയതലത്തില്‍ വിജയികളായവര്‍ക്കും, സംസ്ഥാനതലത്തില്‍ വിജയികളായവര്‍ക്കും വേണ്ടിയാണ് അനുമോദന ചടങ്ങും ഒപ്പം കലാപരിശീലനക്കളരിയും സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ സെഷനുകളിലായി നടക്കുന്ന കലാപരിശീലനക്കളരിയില്‍ കലാമണ്ഡലത്തിലെ പ്രസിദ്ധ കലാകാരന്‍മാരുടെ അവതരണങ്ങളും ക്ലാസ്സുകളും കുട്ടികള്‍ക്ക് ലഭിക്കും. പതിനാല് ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് പങ്കെടുക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷാ കേരളവും കേരള കലാമണ്ഡലവും ആദ്യമായാണ് ഇത്തരമൊരു കലാപരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

നാലുനാള്‍ നീണ്ട് നില്‍ക്കുന്ന രംഗകലാപരിശീലനക്കളരിയില്‍ വാദ്യമേളങ്ങളുടെ അവതരണം, തുള്ളല്‍, കൂടിയാട്ടം, ശാസ്തീയ നൃത്തം, കഥകളി മുതലായവ അരങ്ങേറും. ഒപ്പം അതാത് മേഖലയിലെ അവതാരകരും കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയും നടക്കും രംഗകലകളുടെ അക്കാദമിക സാധ്യതകളെപ്പറ്റി ഡോ.കലാമണ്ഡലം രചിത രവി നടത്തുന്ന പഠനക്ലാസ് മുഖ്യആകര്‍ഷണമായിരിക്കും. കേരള കലയുടെ വിശ്വപ്രസിദ്ധമായ കേളികേന്ദ്രമായ കലാമണ്ഡലത്തില്‍ നടക്കുന്ന ചതുര്‍ദിന പരിശീലനക്കളരിയില്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനില്‍ കുട്ടികളുമായി സംവദിക്കും. കൂത്തമ്പലത്തില്‍ നടന്ന ചടങ്ങില്‍ എസ്. ഐ. ഇ. ടി. ഡയറക്ടര്‍ ബി. അബുരാജ്, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ ഡോ. എന്‍. ആര്‍. ഗ്രാമപ്രകാശ്, ടി. കെ. വാസു, കലാമണ്ഡലം പ്രഭാകരന്‍, സമഗ്ര ശിക്ഷാ കേരളം അഡീ. ഡയറക്ടര്‍ ശ്രീകല കെ. എസ്., കലാമണ്ഡലം അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ വി. അച്യുതാനന്ദന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സിന്ധു എസ്. എസ്. പദ്ധതി അവതരണവും, തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിനോയ് എന്‍. ജെ. നന്ദിയും പറഞ്ഞു.
ക്യാമ്പിന്‍റെ അവസാന ദിനമായ പതിനെട്ടാം തീയതി നടക്കുന്ന സമാപനചടങ്ങില്‍ എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ വിജയികളായ കുട്ടികള്‍ക്ക് പുരസ്ക്കാരദാനം നിര്‍വഹിക്കുകയും ചെയ്യും

0 Comments

Related News