പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂൾ അധ്യയനം ഇനി മുഴുവൻ സമയം: അധ്യാപകർക്കുള്ള കർശന നിർദേശങ്ങൾ ഇവയാണ്

Feb 13, 2022 at 11:02 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: പ്രീ പ്രൈമറി  ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്.ഇതിനു പുറമെ 21 മുതൽ മുഴുവൻ ക്ലാസുകളും മുഴുവൻ സമയം പ്രവർത്തിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു.

മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ  തുടരാവുന്നതാണ്.
10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.
ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.
10, 12 ക്ലാസുകളിലെ  പാഠഭാഗങ്ങൾ  ഫെബ്രുവരി  28 ന്  അകം പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ  ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.


എല്ലാ  ശനിയാഴ്ചകളിലും  സ്‌കൂൾതല  എസ്.ആർ.ജി ചേർന്ന്  പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച ചെയ്യുകയും  കുട്ടികളുടെ  പഠനനേട്ടം  ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുമാണ്.
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ   പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പഠനപിന്തുണാ പ്രവർത്തനങ്ങൾ അതത് സ്‌കൂൾ തലത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതാണ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രതേ്യക കർമ്മപദ്ധതി അതത് സ്‌കൂൾ തലത്തിൽ തയ്യാറാക്കി പ്രസ്തുത കുട്ടികളെയും പരീക്ഷയ്ക്ക് തയ്യാറാക്കേണ്ടതാണ്.
കുട്ടികൾക്ക് ആത്മവിശ്വാസം  നൽകുന്നതും,  മാനസിക  സംഘർഷം  ലഘൂകരിക്കാൻ  ഉതകുന്നതുമായ   പ്രവർത്തനങ്ങൾ  സ്‌കൂൾ  തലത്തിൽ   ആവിഷ്‌കരിച്ച്  നടപ്പിലാക്കേണ്ടതാണ്.
 പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികൾക്ക് നൽകേണ്ടതാണ്. ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഇതു സംബന്ധിച്ച് പ്രതേ്യകമായ ഊന്നൽ നൽകേണ്ടതാണ്.

ഡിജിറ്റൽ/ഓൺലൈൻ ക്ലാസുകളും പിന്തുണാ പ്രവർത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകർ അവലംബിക്കേണ്ടതാണ്. എസ്.സി.ഇ.ആർ.ടി യും ഡയറ്റുകളും അനുബന്ധമായ പിന്തുണ ഇക്കാര്യത്തിൽ നൽകുന്നതാണ്.

\"\"

Follow us on

Related News

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...