JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലക്കു കീഴിലുള്ള മെഡിക്കൽ
കോളേജുകളിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾ ഫെബ്രുവരി 14മുതൽ മുതൽ ആരംഭിക്കും. സർവകലാശാലാ വൈസ് ചാൻസലർ
മോഹനൻ കുന്നുമ്മൽ കോളേജ്
പ്രിൻസിപ്പൽമാരുമായി നടത്തിയ യോഗ തീരുമാനപ്രകാരമാണ് ക്ലാസുകൾ
ഫെബ്രുവരി 14ന് ആരംഭിക്കുന്നത്. നേരിട്ട് ക്ലാസുകൾ നടത്തുന്നതിന്
അസൗകര്യങ്ങളുള്ള കോളേജുകളിൽ ഓൺലൈൻ ആയിട്ടായിരിക്കും
ക്ലാസുകൾ നടത്തുന്നത്.
കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 മാർച്ച് 22മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്ഡിഗ്രി റെഗുലർ/സപ്ലിമെന്ററി
(2016 സ്കീം അർഹരായ സ്കീമുകാർക്കും) പരീക്ഷക്ക് 2022 ഫെബ്രുവരി 18മുതൽ
28വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി മാർച്ച് മൂന്നു വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി മാർച്ച് നാല് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
2022 ഫെബ്രുവരി 23മുതൽ ആരംഭിക്കുന്ന ഫസ്റ്റ് ബി.എച്ച്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു.
അഞ്ചാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈം ടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
2022 മാർച്ച് 14മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി -എം.ആർ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിളും മാർച്ച് 7മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി -എം.ആർ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013 & 2016 സ്കീം)
തിയറി പരീക്ഷാ ടൈംടേബിളും പ്രസിദ്ധീകരിച്ചു.
2021 നവംബറിൽ നടത്തിയ
നാലാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലവും ഒന്നാം വർഷ
ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലവും എന്നിവ
പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി ഫെബ്രുവരി 22നകം
അപേക്ഷിക്കേണ്ടതാണ്.