പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

ഓൾപാസ്സ് ഇല്ല: ഒന്നാംക്ലാസ് മുതലുള്ള എല്ലാ പൊതുപരീക്ഷകളും നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി.

Feb 8, 2022 at 12:15 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: ഒന്നാം ക്ലാസ് മുതൽ എല്ലാ ക്ലാസുകളിലും പൊതുപരീക്ഷകൾ നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്ത സാമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മോഡൽ പരീക്ഷ അടക്കമുള്ള
എല്ലാ പരീക്ഷകളും നടത്തും. ഇതിനു മുൻപുള്ള എല്ലാ പരീക്ഷകളും വിദ്യാഭ്യാസ വകുപ്പ് കുറ്റമറ്റരീതിയിൽ നടത്തിക്കഴിഞ്ഞു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ പരീക്ഷകൾ നടത്തും.പരീക്ഷകൾ നടത്തി ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


ഒന്നുമുതൽ 9വരെ ക്ലാസുകൾ വൈകുന്നേരം വരെ പ്രവർത്തിക്കുന്നതിൽ യാതൊരു തടസ്സവും ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഫെബ്രുവരി 14മുതൽ ഒന്നാം ക്ലാസ് മുതലുള്ള സ്കൂൾ പഠനം പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ പ്രത്യേക മാർഗരേഖ തയ്യാറാക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലാസുകൾ നടക്കും. പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
അടുത്ത അധ്യയന വർഷം മുതൽ അക്കാദമിക് രംഗത്ത് മാറ്റങ്ങൾ വരും. കളിസ്ഥലങ്ങൾ മുതൽ ലൈബ്രറി സൗകര്യങ്ങൾവരെ ഒരുക്കും. ദേശീയ അടിസ്ഥാനത്തിൽ നടക്കുന്ന മൽസര- പ്രവേശന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കഴിയും വിധം അവരെ യോഗ്യരാക്കുകയാണ് ലക്ഷ്യം. ഉച്ചഭക്ഷണത്തിൽ മാറ്റം ഉണ്ടാകില്ല.

\"\"

Follow us on

Related News