editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എംജി സർവകലാശാലയിൽ എം.ടെക് അഡ്മിഷന്‍ തുടരുന്നുപരീക്ഷാ ഫലങ്ങൾ, ഏകദിന ശില്‍പശാല: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾജെൻഡർ ന്യൂട്രാലിറ്റിക്ക് ഭാഷാ പ്രയോഗങ്ങളെ കൂട്ടു പിടിക്കരുത് : കെഎസ്ടിയുവനഗവേഷണ സ്ഥാപനത്തിൽ മാനേജർ,പ്രോജക്ട് ഫെല്ലോ നിയമനംപൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനംഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്സർക്കാർ വിദ്യാലയത്തിൽ കുക്ക് ഒഴിവ്പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളംന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്‘തൊഴിലരങ്ങത്തേക്ക്’ തുടങ്ങുന്നു: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം

സംസ്ഥാനത്ത് മെഡിക്കൽ, ഡെന്റൽ പ്രവേശനം ഇന്നുമുതൽ

Published on : February 04 - 2022 | 6:55 am


JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck

തിരുവനന്തപുരം: സംസ്ഥാന കോട്ട അലോട്ട്മെന്റ് പ്രകാരമുള്ള എംബിബിഎസ്, ബിഡിഎസ്  പ്രവേശനം ഇന്നുമുതൽ  ആരംഭിക്കും. ആദ്യഘട്ടത്തിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ1247 സീറ്റിലേക്കും സ്വകാര്യ, സ്വാശ്രയ കോളജുകളിലെ 2350 സീറ്റിലേക്കുമാണ് എംബിബിഎസ് പ്രവേശനം. സർക്കാർ ഡെന്റൽ കോളജുകളിലെ 237 സീറ്റിലേക്കും സ്വാശ്രയ കോളജുകളിലെ 1358 സീറ്റിലേക്കുമാണ് ബിഡിഎസ് പ്രവേശനം. ഇന്നുമുതൽ ഫെബ്രുവരി 7ന് വൈകീട്ട് 4വരെയാണ് ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടവർക്ക്  പ്രവേശനത്തിന് അനുവദിച്ച സമയം. അലോട്ട്മെന്റ് മെമ്മോയും ഡേറ്റാ ഷീറ്റും പ്രിന്റൗട്ട് എടുത്ത് വേണം . പ്രവേശത്തിന് എത്താൻ. ഡേറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് പ്രകാരമുള്ള രേഖകൾ  ഹാജരാക്കണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ  നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ  അലോട്ട്മെന്റും ബന്ധപ്പെട്ട സ്കീമിലെ ഹയർഓപ്ഷനും റദ്ദാകും.  എൻആർഐ ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചവരിൽ എൻആർഐ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ‘Candidate Portal’ ൽ മെമ്മോയുള്ള വിദ്യാർഥികൾ എൻആർഐ കോട്ടയിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായതുംന്യൂനതകൾ പരിഹരിക്കുന്നതിന് മെമ്മോയിൽ സൂചിപ്പിച്ചിരിക്കുന്ന ആധികാരികരേഖകൾ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ മാർഗനിർദേശമനുസരിച്ച് രണ്ടാംഘട്ട അലോട്ട്മെന്റിന് രണ്ടുദിവസം മുമ്പോ ഒന്നാംഘട്ട അലോട്ട്മെന്റ് മുതൽ ഒരു മാസത്തിനകം ഏതാണോ ആദ്യം വരുന്നത്, ആതീയതിക്കകം ഓൺലൈനായി അപ് ലോഡ് ചെയ്ത് ന്യൂനത പരിഹരിക്കണം. പരിഹരിക്കാത്തവരുടെ എൻആർഐ കാറ്റഗറിയും പ്രവേശനവും റദ്ദാകും.

എസ്.സി, എസ്.ടി, ഒ.ഇ.സി, മത്സ്യത്തൊഴിലാളികളുടെ മക്കൾ, ഒ.ഇ.സിക്ക് സമാനമായ  സമുദായത്തിൽപെട്ടവരും വിവിധ സർക്കാർ ഉത്തരവുകൾ അനുസരിച്ച് ഫീസ് ആനുകൂല്യത്തിന് അർഹരായവരും ശ്രീചിത്രാഹോം, ജുവനൈൽ ഹോം, നിർഭയ ഹോം എന്നിവയിലെ വിദ്യാർഥികളും ഫീസ് അടയ്‌ക്കേണ്ടതില്ല. ഇവർ 1000 രൂപ ടോക്കൺ ഫീസ് ആയി അടച്ചാൽ മതിയാകും. എന്നാൽ ഈ വിഭാഗത്തിലെ വിദ്യാർഥികൾക്ക്  സ്വാശ്രയ കോളജുകളിലെ മൈനോറിറ്റി, എൻആർഐ സീറ്റുകളിലാണ്   അലോട്ട്മെന്റ് ലഭിക്കുന്നതെങ്കിൽ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ മുഴുവൻ ഫീസും അടയ്ക്കേണ്ടതാണ്.ഫീസ് ഓൺലൈനായും തപാൽ  ഓഫിസ് വഴിയും അടയ്ക്കാം.


ഒറ്റപ്പാലം പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട്, കൊല്ലം ട്രാവൻകൂർ, തിരുവല്ല ബിലീവേഴ്സ്ചർച്ച് എന്നീ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഈ കോളേജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ  കഴിഞ്ഞ  വർഷത്തെ ഫീസ് അടക്കണം. ഈ വർഷത്തെ ഫീസ് നിർണ്ണയം പൂർത്തിയായാൽ ഫീസ് പുന:ക്രമീകരിക്കാം. രണ്ടാം ഘട്ട അലോട്ട്മെന്റിന് മുമ്പായി അർഹതയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും നിലവിലെ ഓപ്ഷൻ ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും സൗകര്യം ലഭ്യമാകും. രണ്ടാംഘട്ട അലോട്ട്മെന്റ് വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.
ഹെൽപ്പ് ലൈൻ നമ്പർ 0471 2525300.

0 Comments

Related News