JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
ന്യൂഡൽഹി: വിവിധ വിഭാഗങ്ങളിലെ ഒഴിവുകളിലേക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന കമ്പയിൻഡ് ഹയർസെക്കൻഡറി (പ്ലസ്ടു) ലെവൽ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
അപേക്ഷകൾ മാർച്ച് 7നുള്ളിൽ
https://ssc.nic.in ലൂടെ സമർപ്പിക്കാം. 100രൂപയാണ് അപേക്ഷ ഫീസ്. പിന്നാക്ക, സംവരണ വിഭാഗങ്ങൾക്കും വിമുക്തഭടന്മാർ, വനിതകൾ എന്നീ വിഭാഗങ്ങൾക്കും അപേക്ഷാ ഫീസില്ല. ഓൺലൈനായി മാർച്ച് 8 വരെ ഫീസ് അടക്കാം. ഹയർ സെക്കൻഡറി, പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18 മുതൽ 27വരെയാണ് പ്രായപരിധി. എസ്.സി,
എസ്.ടി, പി.ഡബ്ലു.ഡി, ഒ.ബി.സി, വിമുക്ത
ഭടന്മാർ എന്നീവിഭാഗങ്ങളിൽപെടുന്നവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.