JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളും പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷകളും മാറ്റമില്ലാതെ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓൺലൈൻ വഴി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസരംഗത്തും മാറ്റങ്ങൾ അനിവാര്യമാണ്. കുട്ടികളെ പൊതുപരീക്ഷയ്ക്ക് സജ്ജമാക്കുന്നതിന് രക്ഷകർത്താക്കൾക്ക് കൂടി മാർഗ്ഗനിർദ്ദേശം എസ്.എസ്.കെ.യുടെ നേതൃത്വത്തിൽ നൽകുന്നതാണ്. കുട്ടികളുടെ പരീക്ഷാപേടിയെ കുറച്ചു കൊണ്ടു വരാനുതകും വിധമാണ്ക്രമീകരണങ്ങൾ.
ഈ സാഹചര്യത്തിൽ അനാവശ്യഭീതി
സൃഷ്ടിക്കരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു.
ഹൈസ്കൂൾ വിഭാഗത്തിൽ 3005 കുട്ടികൾക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥികളെ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല എന്നും മന്ത്രി പറഞ്ഞു. നിലവിൽ നടക്കുന്ന രീതിയിൽ ത്തന്നെ ക്ലാസുകൾ പോകുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് അടക്കമുള്ള വിഭാഗങ്ങളുടെ അഭിപ്രായം അനുസരിച്ചാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആയി നടക്കും. 10,11,12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഫെബ്രുവരിയിൽ പഠിപ്പിച്ചു തീർക്കും.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂൾ അധ്യയനം എങ്ങനെ നടത്തണമെന്നതിനെ കുറിച്ച് ഇന്ന് നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി വാർത്താ സമ്മേളനം നടത്തിയത്.